13 കാരിയെ പീഡിപ്പിച്ച കേസില്‍ ഭോജ്പുരി ഗായകന്‍ പോലീസ് പിടിയില്‍

ഗുരുഗ്രാം. ഭോജ്പുരി ഗായകനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറി സ്വദേശിയായ ബാബുല്‍ ബിഹാറിയാണ് പോലീസ് പിടിയിലായത്. ഇയാള്‍ 13 കാരിയെ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് പ്രതി രാജീവ് നഗറില്‍ താമസിക്കുമ്പോഴായിരുന്നു പീഡനം.

പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ ചിത്രങ്ങളും പകര്‍ത്തി. പീഡനത്തിന് ശേഷം പെണ്‍കുട്ടി പ്രതിയോട് അകലം പ്രാവിച്ച് നടക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ കുടുംബം ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്.

തുടര്‍ന്ന് ബുധനാഴ്ച കുടുംബം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു.