നിര്‍മല സീതാരാമന്റെ മകള്‍ വിവാഹിതയായി, വരന്‍ പിഎംഒയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസർ

ധനമന്ത്രി നിര്‍മല സീതാരാമന്റെ മകള്‍ പരകാല വംഗമയി വിവാഹിതയായി. വ്യാഴാഴ്ച ബെംഗളൂരുവില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് പരകാല വംഗമയിയുടെ വരന്‍.

പ്രതീക് ഗുജറാത്ത് സ്വദേശിയാണ്. പിഎംഒയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായാണ് പ്രതീക് ജോലി ചെയ്തു വരുന്നത്. മിന്റ് ലോഞ്ചിന്റെ ഫീച്ചർ ഡിപ്പാർട്ട്മെന്റിലെ ബുക്സ് ആൻഡ് കൾച്ചറൽ വിഭാഗത്തിലാണ് വംഗമയി ജോലി ചെയ്യുന്നത്. നോർത്ത് വെസ്റ്റേൺ മിഡിൽ സ്കൂൾ ഓഫ് ജേണലിസത്തിൽ നിന്ന് പരകാല വങ്മയി ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം. വധൂവരന്‍മാരെ ആശിര്‍വദിക്കാന്‍ ഉഡുപ്പി അടരുമഠത്തിലെ സന്യാസിമാർ എത്തിയിരുന്നു. പ്രതീക് 2014 മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുകയാണ്.