മീൻ കച്ചവടം, 43ലക്ഷം രൂപ ധർമ്മജൻ കൊടുത്തില്ല, വഞ്ചനാ കേസെടുത്തു

ധർമ്മജൻ ബോൾ​ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് എടുത്തു പോലീസ്. മൂവാറ്റുപുഴ സ്വദേശി ആസിഫ് അലിയാർ മീൻകടയുടെ ഫ്രാഞ്ചൈസി ഇടപാടിന്റെ പേരിൽ 43 ലക്ഷം പലപ്പോഴായി വാങ്ങി സാമ്ബത്തികമായി വഞ്ചിച്ചു എന്നാണ് കേസ്. സംഭവത്തിൽ ധർമ്മജൻ അടക്കം 11 പേർക്കെതിരെയാണ്‌ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. ധർമ്മജന്റെ ഉടമസ്ഥതയിലുള്ള ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ആയിരുന്നു 43 ലക്ഷം രൂപ വാങ്ങി പറ്റിച്ചത് എന്നാണ് ആസിഫ് അലിയാർ പറയുന്നത്. ധർമജൻ അടങ്ങുന്ന സംഘം നടത്തുന്ന ധ‍ർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. ധർമജനടക്കം 11 പേരെ പ്രതിയാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് എഫ്ഐആ‍ർ ഇട്ടിരിക്കുന്നത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യാതിരുന്നതിനെ തുടർന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസെടുത്തിരിക്കുന്നത്.

വരാപ്പുഴ വലിയപറമ്പിൽ ധർമ്മജൻ ബോൾഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പിൽ കിഷോർ കുമാർ(43), താജ് കടേപ്പറമ്പിൽ(43), ലിജേഷ് (40), ഷിജിൽ(42), ജോസ്(42), ഗ്രാൻഡി(40), ഫിജോൾ(41), ജയൻ(40), നിബിൻ(40), ഫെബിൻ(37) എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആസിഫ് അലിയാർ എന്ന 36 കാരനാണ് നടനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ധർമ്മജനും മറ്റു പ്രതികളും പലപ്പോഴായി 43 ലക്ഷം രൂപയാണ് ആസിഫിൽ നിന്ന് വാങ്ങിയത്. തുടർന്ന് 2019 നവംബർ 16ന് പരാതിക്കാരൻ ധർമ്മൂസ് ഫിഷ് ഹബ്ബ് ആരംഭിക്കുകയായിരുന്നു. കരാർ പ്രകാരം വിൽപ്പനയ്ക്കുള്ള മത്സ്യം എത്തിച്ചു നൽകേണ്ടതായിരുന്നു. എന്നാൽ 2020 മാർച്ച് മാസത്തോടെ മത്സ്യം വരാതെയായെന്നും മീൻ കട അടച്ചുപൂട്ടേണ്ടതായി വന്നെന്നുമാണ് പരാതിക്കാരൻ പറയുന്നത്.

തന്റെ കൈയിൽ നിന്ന് വാങ്ങിയ പണം തിരിച്ചു തന്നില്ലെന്നും വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും പറഞ്ഞുകൊണ്ട് ആസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പരാതിയിൽ കേസെടുക്കാൻ കോടതി കൊച്ചി സെൻട്രൽ പൊലീസിനോട് നിർദേശിക്കുകയായിരുന്നു.ധർമ്മജനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 406, 402, 36 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുള്ളൂവെന്നും ധർമ്മജൻ അടക്കമുള്ള പ്രതികളുടെ മൊഴിയെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ധർമ്മജൻ പറഞ്ഞതനുസരിച്ചാണ് പണം നിക്ഷേപിച്ചതെന്നും തന്നെ അദ്ദേഹം പറ്റിക്കുകയാണെന്നും മൂവാറ്റുപുഴ സ്വദേശി അസീസ് പറയുന്നു.

എറണാകുളം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ധർമ്മജന് പോലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ധർമ്മജന്റെ വിശദീകരണം കൂടി കേട്ടശേഷമായിരിക്കും പോലീസ് തുടർ നടപടികൾ കൈക്കൊള്ളുക. അമേരിക്കൻ കമ്പനിയിൽ ഡേറ്റാ സയൻറിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിന് 2018ൽ കേരളത്തിലെത്തുകയായിരുന്നു. രണ്ടാം പ്രതിയായ സുഹൃത്തു വഴിയാണ് ധർമജൻ ബോൾഗാട്ടിയെ പരിചയപ്പെട്ടത്. എറണാകുളം എംജി റോഡിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ കോതമംഗലത്ത് ധർമൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നൽകുയും 10000 രൂപ കൈപ്പറ്റുകയും ചെയതു. തുടർന്ന് പലപ്പോഴായി ബിസിനസുമായി ബന്ധപ്പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിക്കാരൻ പറയുന്നു. മുഴുവൻ തുകയും ബാങ്ക് വഴി കൈമാറിയതിനാൽ തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

മൂവാറ്റുപുഴയിൽ തുടങ്ങിയ ധർമൂസ് ഹബ് ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തിൽ കൃത്യമായി മൽസ്യ വിതരണം നടത്തിയെങ്കിലും പിന്നീട് പല കാരണങ്ങൾ പറഞ്ഞ് മൽസ്യ വിതരണം നിർത്തി വച്ചു. ഇതോടെ ബിസിനസ് താറുമാറിലാകുകയും വൻ സാമ്പത്തിക നഷ്ടം സംഭവിക്കുകയുമായിരുന്നു. ഫ്രാഞ്ചൈസിയുടെ കരാർ ഒപ്പിടാതെ കോപ്പി നൽകുകയും പിന്നീടു നൽകാമെന്നു വാഗ്ദാനം നൽകിയെങ്കിലും ചെയ്തില്ല. ഇതിനിടെ ഫ്രാഞ്ചൈസിയ്ക്കായി പല കാരണങ്ങൾ പറഞ്ഞാണ് വൻ തുക കൈവശപ്പെടുത്തിയതെന്നു പരാതിക്കാരൻ പറയുന്നു. പരാതിയിൽ ധർമജനെ മൊഴിയെടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.