കവര്‍ച്ച കേസ് പ്രതികളെ രാജസ്ഥാനില്‍ നിന്നും സാഹസികമായി പിടികൂടിയ പോലീസ് സംഘത്തെ ഗുഡ് സര്‍വീസ് എന്‍ട്രിക്ക് ശുപാര്‍ശ ചെയ്തു

തിരുവനന്തപുരം. കവര്‍ച്ചക്കേസ് പ്രതികളെ രാജസ്ഥാനിലെ അജ്‌മേറില്‍ച്ചെന്ന് പിടികൂടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രശസാപത്രനവും നല്‍കാന്‍ ശുപാര്‍ശ. ഡിജിപിയുടെ പുരസ്‌കാരത്തിനായി എറണാകുളം റൂറല്‍ എസ്പിയാണ് ശുപാര്‍ശ ചെയ്തത്.

ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ എസ്എസ് ശ്രീലാല്‍, സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അനമീര്‍, വിഎ അഫ്‌സല്‍, കെഎം മനോജ് എന്നിവരാണ് സാഹസികമായി പ്രതികളെ പിടികൂടിയത്. അതേസമയം പോലീസിന് നേരെ അജ്‌മോറില്‍വെച്ച് വെടിവെയ്പ്പ് ഉണ്ടായിരുന്നു.

കടുത്ത പ്രതിരോധം തകര്‍ത്ത് കവര്‍ച്ച സംഘചത്തില്‍പ്പെട്ടവരെ പിടികൂടിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആലുവയിലും കുട്ടമശേരിയിലും പൂട്ടിക്കിടന്ന രണ്ട് വീടുകളില്‍ നിന്നും 38 പവന്‍ സ്വര്‍ണവും 33000 രൂപയും മോഷ്ടിച്ച കേസിലെ പ്രതികളെയാണ് പിടികൂടിയത്.