പൊങ്കാല കലങ്ങളിൽ കൊടുംവിഷം, കലങ്ങളിൽ കൃതൃമം, ഞെട്ടിക്കുന്ന വിവരം പുറത്ത്

തിരുവനന്തപുരം. ആറ്റുകാൽ പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരവേ പൊങ്കാലയർപ്പിക്കാനായി തലസ്ഥാനത്തെത്തിയിരിക്കുന്ന ‘കലങ്ങൾ’ വിഷമയമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്തറിഞ്ഞിരിക്കുന്നത്. ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല നടക്കാൻ നാല് ദിവസം മാത്രം ബാക്കിയായിരിക്കെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വരുന്നത്.

പൊങ്കാലക്കായി നഗരത്തിൽ ഇറക്ക് മതി ചെയ്തിരിക്കുന്ന കലങ്ങളിൽ ബഹുഭൂരി ഭാഗവും പകുതിമാത്രം വെന്ത കലങ്ങളാണ്. ഇവയിൽ റെഡ് ഓക്സയിഡ്, ബ്ലാക്ക് ഓക്സയിഡ് എന്നിവ അടിച്ചിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. കലങ്ങൾക്കുള്ളിൽ ഇവ അടിച്ചിരിക്കുന്നതു മൂലം ഈ കലങ്ങളിൽ പൊങ്കാലയിടുകയാണെങ്കിൽ മനുഷ്യ ശരീരത്തിൽ മാരകമായ വിഷാംശങ്ങൾ എത്തുമെന്നാണ് നഗര സഭാ ആരോഗ്യ വിഭാഗം പരിശോധനകൾക്ക് ശേഷം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത് ആറ്റുകാൽ പൊങ്കാലയുടെ വിഷയത്തിൽ മാത്രമല്ല തമിഴ്‌നാട്ടിൽ നിന്ന് പൊങ്കാലക്കലങ്ങൾ ഇറക്ക് മതി ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറഞ്ഞിരിക്കുന്നത്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് പൊങ്കാലക്കലങ്ങൾ പരിശോധന നടത്താൻ തിരുവനന്തപുരത്ത് തയ്യാറായിരിക്കുന്നത്. പരിശോധനയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിൽ കലങ്ങൾ വിൽക്കുന്നവരെല്ലാം തന്നെ ലൈസൻസ് എടുക്കണമെന്ന് നഗരസഭ അറിയിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ആറ്റുകാൽ പൊങ്കാലക്കായി വിൽപ്പനക്ക് കൊണ്ട് വന്നിട്ടുള്ള കലങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഇവർക്ക് വിൽപ്പനക്ക് ലൈസൻസ് നൽകുകയുള്ളൂ. ലൈസൻസ് എടുത്തിട്ടുള്ളവർക്ക് മാത്രമേ ആറ്റുകാൽ പൊങ്കാലക്കായി കലങ്ങൾ വിൽപ്പന നടത്താൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. ആറ്റുകാൽ പൊങ്കാലക്കായി എത്തുന്ന ഭക്തർ സൂക്ഷിക്കണമെന്ന വിവരമാണ് ഈ അവസരത്തിൽ കർമ്മ ന്യൂസ് അറിയിക്കുന്നത്.

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി നാലു നാളുകൾ മാത്രം. എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കുമ്പോഴാണ് ആറ്റുകാൽ പൊങ്കാലയ്ക് വേണ്ടി വില്പനയ്ക്ക് തയ്യാറായി ഇരിക്കുന്ന മണ്കലങ്ങളിൽ കൃത്രിമം എന്ന ഗുരുതരമായ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. നഗരസഭാ നടത്തിയ ഒരു പരിശോധനയിലാണ് red oxide ,black oxide എന്ന മാരക വിഷം അടങ്ങിയ നിറങ്ങൾ അടിച്ചാണ് ഇപ്പോൾ കലങ്ങൾ വില്പനയ്ക്കായി എത്തിക്കുന്നത് എന്ന് കണ്ടെത്തുന്നത്.. നമ്മൾ തറയിൽ പണ്ടുകാലങ്ങളിൽ തറയിൽ paint ചെയ്യാനും മറ്റും ഉപയോഗിക്കുന്ന red oxide, black oxide എന്ന മാരകമായ വിഷത്തിന് തുല്യമായത് ആ നിറം ചാർത്തിയാണ് മൺകലങ്ങൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

പൊങ്കാല പായസം തയ്യാറാക്കുന്ന സമയത്ത് ഈ വെള്ളം തിളയ്ക്കുമ്പോൾ ഇത് വിഷമയമാകും. red oxide black oxide എന്നിവ ചൂട് ഏൽക്കുമ്പോൾ ഇത് ഇതിന്റെ കളർ ഇളകി പൊങ്കാലയിടുമ്പോൾ നിവേദ്യത്തിൽ ചേരും. പക്ഷെ നമുക്ക് പുറമെ അറിയാൻ സാധിക്കില്ലെന്നതാണ് വിഷയം. നമ്മളിത് അറിയാതെ കഴിക്കുകയും ചെയ്യും. ഇതിലൂടെ ആരോഗ്യപരമായി വളരെ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ജനലക്ഷങ്ങൾ വന്ന് പൊങ്കാലയിടുന്ന ആറ്റുകാൽ പൊങ്കാലയിടുന്ന മൺകലങ്ങൾ അതായത് നഗരത്തിലെ പല ഭാഗങ്ങളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന മൺകലങ്ങളിലാണ് ഇപ്പോൾ കൃത്രിമം കണ്ടെത്തിയിരിക്കുന്നത്. കാരണം ഈ മൺകലം തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പല state കളിൽ നിന്നുമാണ് തലസ്ഥാനത്തേക്ക് എത്തുന്നത്. നിരവധി ഭക്തർ സ്വന്തം വീടുകളുടെ സമീപത്തെ കടകളിൽ നിന്ന് വാങ്ങാതെ ആറ്റുകാലിൻ്റെ പരിസരത്ത് തന്നെ വാങ്ങുകയാണ് സാധാരണ പതിവ് . യാത്രയ്ക്കുള്ള ഒരു സൗകര്യം വെച്ച് ട്രെയിനിലും ബസിലുമൊക്കെ തിക്കിത്തിരക്കി വരുമ്പോ കലവും കൊണ്ടുവരാൻ പറ്റില്ല. അപ്പൊ പലരും ഇവിടെ വന്നിട്ട് ആണ് വാങ്ങുക. സാധാരണ നടക്കുന്ന ഒരു കാര്യമാണ്. എല്ലാവർഷവും നഗരസഭയ്ക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നഗരസഭ അത് ഇത്തവണ കാര്യമായി എടുത്തു.

ഇരുപത് ലക്ഷത്തിലധികം കലങ്ങൾ വരും. ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അവസാനം ഭക്തജനങ്ങളുടെ എണ്ണം കൂടുമ്പോൾ, തിരക്ക് കൂടുമ്പോൾ ആ ഒരു സമ്മർദ്ദം കൂടി വരുമ്പോൾ അവരുടെ പരിശോധന നാമമാത്രമായി അവശേഷിക്കും എന്നുള്ളതാണ്. ഇനിയിപ്പോ മറ്റൊരു risk കൂടി ഉള്ളത് ആറ്റുകാലിൽ മാത്രമല്ല . കേരളത്തിലുടനീളം പൊങ്കാല നടക്കുന്നുണ്ട്. അപ്പൊ അവിടെയൊക്കെ ഈ പ്രശ്നം ഉണ്ട് . ഈ വർഷം മാത്രമാണ് ഇത് കണ്ടുപിടിച്ചത്. മുൻ വർഷങ്ങളിലും ഇത് നടന്നതായാണ് നഗരസഭാ അധികൃതർ പറയുന്നത്. അപ്പൊ മുൻ വർഷങ്ങളിൽ ആറ്റുകാൽ പൊങ്കാല നടത്തി ആ പൊങ്കാല നിവേദ്യത്തിലും ഇതേ കണക്കിനുള്ള red oxide ഉം black ഓക്സൈഡും അടങ്ങിയ പദാർത്ഥങ്ങൾ നമ്മൾ ഭക്ഷിച്ചിട്ടുണ്ട്.

അതുപോലെ തന്നെ ഇത്തവണ ഇത് കണ്ടെത്തിയതുകൊണ്ട് മാത്രമാണ് ഈ പരിശോധന നടത്തുന്നത്. അതേപോലെ തന്നെ സൂചിപ്പിച്ച കണക്ക് ആറ്റുകാൽ പൊങ്കാല മാത്രമല്ല. കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും സമൂഹ പൊങ്കാല ഒരു ചടങ്ങാണ്. അവിടെ അവിടെ എത്തുന്ന എല്ലാ കലങ്ങളും എല്ലാ കലങ്ങളിലും ഒരു എഴുപത് ശതമാനം തമിഴ്നാട്ടിൽ നിന്നെത്തുന്ന കലങ്ങൾ red oxide black oxide കലർന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ തിരുവനന്തപുരം നഗരസഭയിൽ മാത്രമേ ഈ പരിശോധനയ്ക്ക് നടപടി എടുത്തിട്ടുള്ള ബാക്കിയുള്ള സ്ഥലങ്ങളിൽ നടപടി എടുത്തില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. അധികാരികൾ ഇത് കണ്ടുപിടിച്ച് കൃത്യമായ നടപടി വേണമെന്നാണ് പറയാനുള്ളത്. തീർച്ചയായും ഇക്കാര്യത്തിൽ അധികാരികൾ ജാഗ്രത പാലിക്കേണ്ട ഒരു സമയം അതിക്രമിച്ചിരിക്കുകയാണ്. കേരളത്തിലുടനീളം ഇത് നടക്കേണ്ടിയിരിക്കുന്നു.