പ്രാർത്ഥനക്ക് 18, ആശംസകളുമായി പ്രീയപ്പെട്ടവർ

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്.ഭാര്യ പൂർണ്ണിമയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്. ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

സോഷ്യൽ മീഡിയയിൽ പ്രാർത്ഥന താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

18ലേക്ക് കാലെടുത്ത് വെച്ച പ്രാർത്ഥനയ്ക്ക് പിറന്നാളാശംസ നേർന്നെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവർ. ഹാപ്പി ബർത്ത് ഡേ മൈ ഡിയറസ്റ്റ് പാത്തൂയെന്നായിരുന്നു ഇന്ദ്രജിത്ത് കുറിച്ചത്. പ്രാർത്ഥനയുടെ മനോഹരമായ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. താങ്ക് യൂ അച്ഛാ, ഒടുവിൽ എന്റെ മനോഹരമായ ചിത്രങ്ങൾ അച്ഛൻ പോസ്റ്റ് ചെയ്തു അല്ലേയെന്നായിരുന്നു പ്രാർത്ഥന ചോദിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുമായെത്തിയത്. പാത്തുവിന് ആശംസ അറിയിച്ച് അഭയ ഹിരൺമയിയും എത്തിയിരുന്നു.

പാത്തുവിനെ വീഡിയോ കോൾ ചെയ്യുന്ന ഫോട്ടോയായിരുന്നു പൂർണിമ പങ്കുവെച്ചത്. നച്ചുവിനൊപ്പമായാണ് പൂർണിമ പാത്തുവിനെ വിളിച്ചത്. പൂർണിമയുടെ സഹോദരിയായ പ്രിയയും പ്രാർത്ഥനയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഹാപ്പി ബർത്ത് ഡേ പാത്തുക്കുട്ടാ. എനിക്ക് നിന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് നിനക്കറിയാമോയെന്നായിരുന്നു പ്രിയ ചോദിച്ചത്. എനിക്ക് നിങ്ങളേയും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു പാത്തു പ്രിയയോട് പറഞ്ഞത്. അമ്മൂമ്മയുടെ പാത്തുവിന് ആശംസയെന്നായിരുന്നു മല്ലിക സുകുമാരൻ കുറിച്ചത്.

പ്രിയയുടെ ഭർത്താവായ നിഹാലും പ്രാർത്ഥനയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. നിന്റെ കഴിവും ലുക്കും മാത്രമല്ല ചുറ്റുമുള്ളവർക്ക് നീ പകരുന്ന സന്തോഷമാണ് ഏറെ വലുത്. എല്ലാവരും നിന്നെ അവരോട് ചേർത്തുനിർത്തും. ഹാപ്പി ഹാപ്പി ബർത്ത് ഡേ പാത്തു. ഞങ്ങളുടെ ഹൃദയത്തിൽ നിനക്ക് പ്രത്യേകമായൊരു സ്ഥാനമുണ്ടെന്നുമായിരുന്നു നിഹാൽ പറഞ്ഞത്. ഹാപ്പി ബർത്ത് ഡേ ചിത്തപ്പാ, മിസ് യൂയെന്നായിരുന്നു പ്രാർത്ഥനയുടെ മറുപടി. ആശംസ അറിയിച്ചവർക്കെല്ലാം പ്രാർത്ഥന മറുപടിയേകിയിരുന്നു.