എന്നെ പ്രചോദിപ്പിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കൂ അമ്മേ, പ്രാർത്ഥന

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്.ഭാര്യ പൂർണ്ണിമയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്.സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്.ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഇന്ന് പൂർണ്ണിമയുടെ ജന്മദിനവും ദമ്പതികളുടെ വിവാഹവാർഷികവുമാണ്.

പൂർണിമയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഇന്ദ്രജിത്ത് എത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ അമ്മയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മകൾ പ്രാർത്ഥന.ഈ സുന്ദരിയായ സ്ത്രീയുടെ ഏതാനും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. അമ്മയ്ക്ക് സന്തോഷ ജന്മദിനം നേരുന്നു, എന്നെ പ്രചോദിപ്പിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കൂ അമ്മേ എന്നും പ്രാർത്ഥന ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുകയാണ്.

അടുത്തിടെയാണ് പ്രാർത്ഥന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാർ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാർഥന ബോളിവുഡിലേക്കെത്തുന്നത്. സീ5 സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനമാണ് പ്രാർഥന ആലപിച്ചത്. രേ ബാവ്രേ എന്ന ഗാനം പ്രാർഥനയും ഗോവിന്ദും ചേർന്നാണ് ആലപിച്ചിരിക്കുന്നത്

മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റിൽ ഗാനം ആലപിച്ചത് പ്രാർത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിലെന്ന പോലെ ഡാൻസിലും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് പ്രാർഥന. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാർത്ഥന എത്താറുണ്ട്. അമ്മയെ പോലെ തന്നെ അപാര ഫാഷൻ സെൻസുള്ള കുട്ടിയാണ് പാത്തുവും. ഡ്രസ്സിങ്ങിലും മേക്കപ്പിലുമൊക്കെ പല സ്‌റ്റൈലുകൾ പരീക്ഷിക്കുന്ന പാത്തു ഈ ചിത്രങ്ങളൊക്കെയും പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് മേക്കപ്പ് ട്യൂട്ടോറിയലുമായി പ്രാർഥന എത്തിയിരുന്നു