എന്തിന് അന്യദേവന് അര്‍പ്പിക്കപ്പെട്ട ഹലാല്‍ ഇറച്ചി വാങ്ങി കഴിക്കണം; ഹലാല്‍ മാംസം ബഹിഷ്‌കരിക്കാനൊരുങ്ങി ക്രിസ്ത്യന്‍ അസോസിയേഷന്‍

മലപ്പുറം: ക്രിസ്മസിന് ഹലാല്‍ മാംസം വില്‍ക്കുന്ന ഇറച്ചിക്കടകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ക്രിസ്ത്യന്‍ അസോസിയേഷന്‍. കര്‍ത്താവായ യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തില്‍ നമ്മള്‍ എന്തിന് അന്യദേവന് അര്‍പ്പിക്കപ്പെട്ട ഹലാല്‍ മാംസം ഭക്ഷണമായി കഴിക്കണമെന്ന് അസോസിയേഷന്‍ ചോദിക്കുന്നു. ഇത്തവണത്തെ ക്രിസ്മസിന് ഹലാല്‍ മാംസം വില്‍ക്കുന്ന ഇറച്ചിക്കടകള്‍ ബഹിഷ്‌കരിച്ചു കൊണ്ട് കാസയുടെ മലപ്പുറത്തെ പ്രവര്‍ത്തകര്‍ ഷെയര്‍ ഇട്ട് പോത്തിനെ അറുത്തു മാംസം വില്‍ക്കാന്‍ ഒരുങ്ങുന്നതായും ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

വിശുദ്ധമായ ആഘോഷങ്ങളുടെ പ്രാധാന ഭാഗമായ ഭക്ഷണത്തില്‍ എന്തിന് അശുദ്ധമായ മാംസം ഉള്‍പെടുത്തണമെന്ന് കാസ ചോദിക്കുന്നു. ഒന്നാം പ്രമാണത്തിന്റെ ലംഘനത്തിന് കാരണമാകുന്ന അന്യദേവന് പൂജിച്ച് അര്‍പ്പിക്കപ്പെട്ട ഹാലാല്‍ മാംസം എന്തിനു നമ്മള്‍ വില കൊടുത്തു വാങ്ങി പാകം ചെയ്തു കഴിക്കണമെന്നും സംഘടന ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഈ രീതി ക്രിസ്ത്യാനികള്‍ കേരളം മുഴുവന്‍ പിന്‍തുടരണം. അതത് ഇടവകളിലെ യുവജന സംഘടനകള്‍ ,സൗഹൃദ കൂട്ടായ്മകള്‍ , മറ്റ് ഗ്രൂപ്പുകള്‍ എന്നിവയുടെ നേതൃത്തത്തിലും അല്ലാതെ യുവാക്കള്‍ സംഘമായി ചേര്‍ന്നും ഇത്തരത്തില്‍ ഷെയര്‍ ഇട്ട് പോത്തിനെ വാങ്ങി വെട്ടുകയോ അല്ലെങ്കില്‍ ബിസ്സിനസ് അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഇറച്ചിക്കടകള്‍ തുടങ്ങുകയോ ചെയ്യണമെന്നും സംഘടന അഭ്യര്‍ത്ഥിക്കുന്നു.

നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ അവകാശമാണ് .ഈ ക്രിസ്സ്മസ് ഒരു തുടക്കമാകട്ടെ. ഹലാല്‍ ഭക്ഷണങ്ങള്‍ നമ്മുടെ തീന്‍മേശയിലെത്താന്‍ ഇനി അനുവദിക്കരുത്. #Boycott_Halal
പങ്കാളികളാകുക,സഹകരിക്കുക,വിജയിപ്പിക്കുക എന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ തിരുപ്പിറവി ദിനത്തില്‍ നമ്മള്‍ എന്തിന് അന്യദേവന് അര്‍പ്പിക്കപ്പെട്ട ഹലാല്‍ മാംസം ഭക്ഷണമായി കഴിക്കണം ???
ഇത്തവണത്തെ ക്രിസ്മസിന് ഹലാല്‍ മാംസം വില്‍ക്കുന്ന ഇറച്ചിക്കടകള്‍ ബഹിഷ്‌കരിച്ചു കൊണ്ട് കാസയുടെ മലപ്പുറത്തെ പ്രവര്‍ത്തകര്‍ ഷെയര്‍ ഇട്ട് പോത്തിനെ അറക്കുന്നു .
ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്രിസ്മസ് എന്നത് വെറും ഒരു ആഘോഷം മാത്രമല്ല അത് അവന്റെ വിശ്വാസ ജീവിതത്തിലെ പ്രത്യാശയുടെയും രക്ഷയുടെയും പ്രതീകമായി ലോകരക്ഷകന്‍ സര്‍വമാനവരുടെയും പാപങ്ങള്‍ സ്വയം ഏറ്റെടുത്തു കാല്‍വരിയില്‍ ബലിയായി മാനവരാശിയുടെ രക്ഷയ്ക്ക് തിരുവെഴുത്തു പൂര്‍ത്തിയാകുവാന്‍ ഈ ലോകത്തു പരിശുദ്ധ കന്യകയായ അമ്മയില്‍ പരിശുദ്ധാല്‍മാവിനാല്‍ ഗര്‍ഭസ്ഥനായി ജനിച്ചുവീണ ഉണ്ണിയേശുവിന്റെ പിറന്നാള്‍ ദിനമാണ് … ലോകത്തിന്റെ രക്ഷയ്ക്കായുള്ള ക്രിസ്തുനാഥന്റെ പിറവി അത് നന്മയുടെതും പ്രത്യാശയുടെയും സന്തോഷത്തിന്റെയുമാണ്.

നമ്മള്‍ ആ ആഘോഷങ്ങള്‍ക്കായി വാങ്ങുന്ന ബലൂണും , നക്ഷത്രവും, വസ്ത്രങ്ങളും മുതല്‍ കഴിക്കുന്ന ഭക്ഷണം വരെ എന്തും നന്മയുള്ളതും ശുദ്ധവും ആയിരിക്കണം … അപ്പോള്‍ നമ്മുടെ ആഘോഷങ്ങളുടെ പ്രാധാന ഭാഗമായ ഭക്ഷണത്തില്‍ എന്തിന് അശുദ്ധമായ മാംസം ഉള്‍പെടുത്തണം. ഒന്നാം പ്രമാണത്തിന്റെ ലംഘനത്തിന് കാരണമാകുന്ന അന്യദേവന് പൂജിച്ച് അര്‍പ്പിക്കപ്പെട്ട ഹാലാല്‍ മാംസം എന്തിനു നമ്മള്‍ വില കൊടുത്തു വാങ്ങി പാകം ചെയ്തു കഴിക്കണം ???അത് വര്‍ജിക്കുക തന്നെ വേണം …

അത് കൊണ്ടാണ് ക്രിസ്സ്മസ് തലേന്ന് ഷെയര്‍ ഇട്ട് പോത്തിനെ വാങ്ങി വെട്ടി വീതിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഈ രീതി ക്രിസ്ത്യാനികള്‍ കേരളം മുഴുവന്‍ പിന്‍തുടരണം എന്നഭ്യര്‍ത്ഥിക്കുന്നു .. അതത് ഇടവകളിലെ യുവജന സംഘടനകള്‍ ,സൗഹൃദ കൂട്ടായ്മകള്‍ , മറ്റ് ഗ്രൂപ്പുകള്‍ എന്നിവയുടെ നേതൃത്തത്തിലും അല്ലാതെ യുവാക്കള്‍ സംഘമായി ചേര്‍ന്നും ഇത്തരത്തില്‍ ഷെയര്‍ ഇട്ട് പോത്തിനെ വാങ്ങി വെട്ടുകയോ അല്ലെങ്കില്‍ ബിസ്സിനസ് അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഇറച്ചിക്കടകള്‍ തുടങ്ങുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു… നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ അവകാശമാണ് .
ഈ ക്രിസ്സ്മസ് ഒരു തുടക്കമാകട്ടെ .. ഹലാല്‍ ഭക്ഷണങ്ങള്‍ നമ്മുടെ തീന്‍മേശയിലെത്താന്‍ ഇനി അനുവദിക്കരുത് #Boycott_Halal
പങ്കാളികളാകുക.. സഹകരിക്കുക… വിജയിപ്പിക്കുക