കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് പ്രാർത്ഥന, കണ്ണീരോടെ കുടുംബാ​ഗങ്ങൾ

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്.ഭാര്യ പൂർണ്ണിമയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്. ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

സോഷ്യൽ മീഡിയയിൽ പ്രാർത്ഥന താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും കഠിനമായൊരു വിടപറച്ചിൽ’ എന്ന് പറഞ്ഞ് കൊണ്ടാണ് പ്രാർഥന ഒരു വീഡിയോ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ പൂർണിമയുടെ അമ്മയെ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുന്നതുമൊക്കെ കാണാം. അമ്മമ്മ പറയുന്നത് കേട്ട് പ്രാർഥനയുടെ കണ്ണ് നിറഞ്ഞ് അത് തുടയ്ക്കുന്നതും വീഡിയോയിലുണ്ട്. സഹോദരി നക്ഷത്രയാണ് ഇതൊക്കെ പകർത്തുന്നത്. ശേഷം ഇളയമ്മയായ പ്രിയ മോഹനെയും അവരുടെ ഭർത്താവും നടനുമായ നിശാൽ പിള്ളയെയും കെട്ടിപ്പിടിച്ച് യാത്ര പറയുന്നു. ഒടുവിൽ ഇവരുടെ മകൻ വേദുവിനെ എടുത്ത് സ്‌നേഹം പങ്കുവെക്കുകയാണ് പ്രാർഥന.

വീഡിയോയുടെ താഴെ എന്റെ കുഞ്ഞാണെന്ന കമന്റുമായിട്ടാണ് പ്രിയ മോഹൻ എത്തിയത്. നിന്നെ ഞങ്ങൾ മിസ് ചെയ്യും എന്നൊക്കെയുള്ള കമന്റുകളും ഇതിന് താഴെ വരുന്നുണ്ട്. പ്രാർഥന വിദേശത്തേക്ക് പഠിക്കാൻ പോവുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളോട് യാത്ര പറയാൻ എത്തിയതായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് താരപുത്രി പോവുകയും ചെയ്തു.