കോൺഗ്രസ് ജനങ്ങളുടെ താൽപ്പര്യത്തെക്കാൾ വോട്ട് ബാങ്കിനെയാണ് സ്‌നേഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജയ്പൂര്‍. കോണ്‍ഗ്രസ് ജനങ്ങളുടെ താല്‍പ്പര്യങ്ങളെക്കാള്‍ വോട്ട് ബാങ്കിനെയാണ് സ്‌നേഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് കര്‍ഷകരെയോ സൈനികരെയോ കുറിച്ച് ചിന്തയില്ലെന്നും അവരുടെ കാര്യങ്ങളില്‍ താല്‍പര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പേപ്പര്‍ ചോര്‍ച്ച മാഫിയയാണ് രാജസ്ഥാനിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിച്ചത്.

ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ മാഫിയകളെ വെറുതെ വിടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രാജസ്ഥാനില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ശാസ്ത്രജ്ഞരുമായും കര്‍ഷകരുമായും സൈനികരുമായും ഒരു ബന്ധവുമില്ല. അവര്‍ക്ക് കസേരയല്ലാതെ മറ്റൊന്നും കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ആഗ്രഹിക്കുന്നത് വിനോദ സഞ്ചാര മേഖലയില്‍ രാജസ്ഥാന ഒന്നാം സ്ഥാനത്ത് എത്തിക്കുവനാണ്. ബിജെപി അധികാരത്തില്‍ എത്തുന്നതോടെ സംസ്ഥാനത്തെ എല്ലാ കോണിലും വികസനം എത്തുമെന്നും അദ്ദേഹം പറഞ്ഞു.