സിപിഐ നേതാവ് ശിവരാമനെ വിമര്‍ശിച്ച് എംഎം മണി, കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യത അയാള്‍ക്കില്ല

തൊടുപുഴ. കയ്യേറ്റത്തേക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ല. തൊടുപുഴയിലുള്ള ശിവരാമന് ഇവിടുത്തെ സൂക്കേട് അറിയില്ലെന്നും എംഎം മണി പറഞ്ഞു. ഇവിടെ കയ്യേറ്റം ഉണ്ടെങ്കില്‍ വന്ന് കാട്ടിത്തരട്ടെയെന്ന് നേരത്തെ എംഎം മണി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ വന്ന് കാട്ടിത്തരാന്‍ തയ്യാറാണെന്ന് ശിവരാമന്‍ പ്രതികരിച്ചിരുന്നു.

പുള്ളി ഇങ്ങനെ ഇടയ്ക്കിടയ്ക്ക് എന്റെ പേര് പറയുകയാണ്. എല്‍ഡിഎഫിന്റെ നേതാവാണ് അങ്ങേര്, ചുമ്മാ അങ്ങേരുമായി നമ്മള്‍ക്ക് ഒരു ഉടക്കുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആയാള്‍ക്ക് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ല. ഇവിടെ താമസിക്കുന്ന ആളുകളുടെ കൂടെയാണ് എംഎം മണിയെന്നും അദ്ദേഹം പറഞ്ഞു.

അവിടെ തൊടുപുഴ താലൂക്കില്‍ ഇരുന്ന് കൊണ്ട് ഇവിടുത്തെ കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാള്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ശിവരാമനെ പിന്തുണച്ച് സിപിഐ നേതൃത്വം രംഗത്തെത്തി.