സ്വകാര്യ ബസിന് നേരെ ഓട്ടോക്കാരുടെ ആക്രമണം; യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്‌

കോഴിക്കോട്: സ്വകാര്യ ബസിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ഓട്ടോ ഡ്രൈവർമാർ. ആക്രമണത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. സമാന്തര സർവീസ് ചോദ്യം ചെയ്തതിനാണ് ഓട്ടോ ഡ്രൈവർമാർ അതിക്രമം കാണിച്ചതെന്ന് ബസ് ഡ്രൈവർ പറഞ്ഞു.

ഇത് ആദ്യത്തെ സംഭവമല്ലെന്ന് ബസ് ഡ്രൈവർ പറയുന്നു. ദിവസങ്ങളായി ഇതാണവസ്ഥ. ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നത്. സമാന്തര സർവീസ് ചോദ്യം ചെയ്തതിന് എന്നെ അടിച്ചു. നാട്ടുകാർ വന്നാണ് പിടിച്ചുമാറ്റിയത്. പിന്നെ പോകുന്ന വഴിക്ക് ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു.

ഒരുപാട് യാത്രക്കാർക്ക് പരിക്കേറ്റു.’ – ഡ്രൈവർ പറഞ്ഞു. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.