വസ്ത്രത്തിന്റെ കാര്യത്തിലുള്ള തുറിച്ചുനോട്ടങ്ങള്‍ താനധികവും നേരിട്ടത് കേരളത്തില്‍ തന്നെയായിരുന്നു, പ്രിയങ്ക പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക നായര്‍. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നടി തിളങ്ങി. അഭിനയത്തിനൊപ്പം തന്നെ തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിലും യാതൊരു മടിയും കാണിക്കാത്തയാളാണ് പ്രിയങ്ക. സമൂഹത്തില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിന് മേലുള്ള തുറിച്ചു നോട്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോള്‍ നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

കംഫര്‍ട്ട് ആകുന്ന വസ്ത്രങ്ങളാണ് കൂടുതലായും താന്‍ ഉപയോഗിക്കുന്നതെന്ന് പ്രിയങ്ക പറയുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടെങ്കിലും ആത്യന്തികമായി തന്റെ തൃപ്തിയാണ് നോക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. വസ്ത്രത്തിന്റെ കാര്യത്തിലുള്ള തുറിച്ചുനോട്ടങ്ങള്‍ താനധികവും നേരിട്ടത് കേരളത്തില്‍ തന്നെയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ഒരു ചെറിയ വാര്‍ത്ത മതി എനിക്ക് ദിവസങ്ങള്‍ വിഷമിക്കാന്‍. പുറത്ത് നിന്നൊരാളുടെ ഒരു തുറിച്ച് നോട്ടം മതി ദിവസങ്ങള്‍ വിഷമിച്ചിരിക്കാന്‍ എന്ന് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്.