സാങ്കേതിക സർവകലാശാല വിസി ഡോ സിസ തോമസിന് എതിരായ സർക്കാരിന്റെ നടപടികൾക്ക് വിലക്ക്

കൊച്ചി. ഡോ. സിസ തോമസിനെതിരായ സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് വിലക്ക്. സാങ്കേതിക സര്‍വകലാശാല വിസിയായ സിസ തോമസിന്റെ പരാതിയെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിലെ തുടര്‍ നടപടികള്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ വിലക്കി. സംഭവത്തില്‍ സിസ തോമസ് നോട്ടീസിന് മറുപടി നല്‍കണം. സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.

താല്‍ക്കാലികമായി കെടിയു വിസി സ്ഥാനത്തേക്ക് സിസ തോമസ് എത്തിയപ്പോള്‍ എന്ത് കൊണ്ട് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി സിസ തോമസ് തേടിയില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. എന്നാല്‍ ഇതില്‍ തുടര്‍ നടപടികള്‍ പാടില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. എന്ത് കൊണ്ട് ഇത്തരത്തില്‍ ഒരു നോട്ടീസ് നല്‍കി എന്ന കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് സര്‍ക്കാരിനോട് ട്രൈബ്യൂണല്‍ അവശ്യപ്പെട്ടത്. കേസ് 23 വീണ്ടും പരിഗണിക്കും.