ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പിഎഫ്‌ഐ ശ്രമം, സ്വന്തമായി കോടതി; പിഎഫ്‌ഐ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് എന്‍ഐഎ കേരളത്തില്‍ രജിസ്ട്രര്‍ ചെയ്ത കേസുകള്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 59 പേരാണ് പ്രതികളായിട്ടുള്ളത്. ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കുവനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കമെന്ന് എന്‍ഐഎ പറയുന്നു.

ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരുവനാണ് പ്രതികള്‍ ശ്രമിച്ചത്. രാജ്യത്ത് 2047ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് മുസ്ലീം യുവാക്കള്‍ക്കിടയില്‍ ആയുധ പരിശീലനം നടത്തി. രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുവാന്‍ ധനസമാഹരണം നടത്തിയെന്നും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കി.

ഭീകര സംഘടനയായ ഐഎസിന്റെ അടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുവനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചത്. ദാറുല്‍ ഖദ എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി ഒരു കോടതി ഉണ്ടെന്നും ഈ കോടതി വിധികളാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ നടപ്പാക്കുന്നതെന്നും എന്‍ഐഎ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ നില്‍ക്കുന്നവരെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാനവായിരുന്ന കരമന അഷ്‌റഫ് മൗലവിയാണ് ഒന്നാം പ്രതി.