ഇതാണ് എന്റെ ബോസ്, ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് യുവ ഗായിക

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്. ഇരുവരും ഒരു വർഷത്തിനുശേഷം പിരിഞ്ഞെന്ന സൂചനകളും പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ ഗോപി സുന്ദറുമൊത്ത് സ്വിറ്റ്സർലൻഡിൽ അടിച്ച്‌ പൊളിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് യുവ ഗായികയായ പുണ്യ പ്രദീപ്. ഇൻസ്റ്റാഗ്രാമിൽ ‘ബോസ്’ എന്ന അടികുറിപ്പോടുകൂടിയാണ് പുണ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീതരംഗത്ത് ശ്രദ്ധേയയായ ഗായികയാണ് പുണ്യ പ്രദീപ്. ഗോപി സുന്ദറിനൊപ്പം മുൻപും സ്റ്റേജ് ഷോകളിൽ പുണ്യ പങ്കെടുത്തിട്ടുണ്ട്. ‘മേൽ മേൽ മേൽ വിണ്ണിലെ’ ഇരുവരും ഒരുമിച്ച്‌ വേദിയിൽ ആലപിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

അതേ സമയം,ഗോപി സുന്ദർ ഇതിനോടകം നിരവധി പോസ്റ്റുകളാണ് സ്വിറ്റ്സർലാൻഡ് യാത്രയുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ‘ലവ് യു സ്വിറ്റ്സർലൻഡ്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ സ്വിറ്റ്സർലൻഡിൽ പരിപാടി അവതരിപ്പിച്ച ചിത്രം പങ്കുവച്ചിരിക്കുന്നത്.

നവംബർ 4 നാണ് ഗോപി സുന്ദറിന്റെ ‘ഗോപി സുന്ദര്ഡ ലൈവ് എൻസബ്ൾ’ എന്ന പരിപാടി സ്വിറ്റ്‌സർലാന്റിൽ അരങ്ങേറിയത്. ഷോയ്ക്കിടയിൽ എടുത്ത ചിത്രങ്ങളും, സ്വിറ്റ്‌സർലാന്റിലെ വിശേഷങ്ങളും എല്ലാം നേരത്തെ ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം, സ്വിറ്റ്‌സർലാന്റിൽ ടീമിനൊപ്പമുള്ള ചില രസകരമായ വീഡിയോകളും പുണ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.