ഗാസ യുദ്ധം, ഹമാസിനു പിന്നിൽ ഖത്തർ, ഭീകരാക്രമണം അറിയാമായിരുന്നു, നടുക്കുന്ന വിവരങ്ങളുമായി പൊളിറ്റിക്കോ

ഇസ്രായേൽ ഹമാസ് യുദ്ധത്തിന് പിന്നിൽ ഖത്തറിന്റെ കറുത്ത കാര്യങ്ങൾ ഉണ്ടെന്ന വിവരങ്ങൾ പുറത്തു വരികയാണ്. യൂറോപ്പിലെ രഹസ്യാന്വേഷണ വിഭാഗം പൊളിറ്റിക്കോ എന്ന മാധ്യമത്തോടാണ് ഇതിന്റെ നിർണായക വിവരങ്ങൾ പങ്കുവെച്ചത്. യുദ്ധത്തിൽ ഖത്തറിന്റെ പങ്ക് എന്തായിരുന്നുവെന്ന് അന്വേഷിച്ചുവരികയാണ് ഈ സംഘം.

ഖത്തറിന്റെ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നതായാണ് സംശയം. എന്നാൽ ഇതിന് തെളിവില്ല. ഈ വിവരങ്ങൾ അന്വേഷിക്കുകയാണ്. “ഞങ്ങൾ ഇപ്പോഴും അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,” സംശയിക്കാൻ കാരണമുണ്ട്. ഗാസയിൽ യുദ്ധം നടക്കുമ്പോൾ ഹമാസിന്റെ നേതാക്കൾ ഖത്തറിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരുന്ന് കരുനീക്കങ്ങൾ നടത്തുകയായിരുന്ന. ഇതിന് പിന്നാലെ ഗാസയിൽ വെടിയൊച്ചകൾ ഉയർന്നു കേട്ടു.

ഹമാസിന്റെ തലച്ചോരെല്ലാം ഖത്തറിൽ ഇരിക്കുമ്പോൾ ഈ നീക്കങ്ങൾ ഖത്തർ അറിഞ്ഞില്ലെന്ന് പറയാനാകില്ല. സൗദി- ഇസ്രായേൽ ചർച്ച തകർക്കുക,ഖത്തറിനെ ഒഴിവാക്കിയുള്ള ഇന്ത്യ- യു.എ.ഇ-സൗദി ഇസ്രായേൽ-യൂറോപ്പ് റെയിൽ വേ പദ്ധതി തകർക്കുക. എന്നിവ തന്നെയാണ് പ്രധാനമായും ഖത്തർ ലക്ഷ്യംവെച്ചത്.

ഇസ്രായിലേക്ക് ഇരച്ചു കയറിയ ഹമാസ് ഭീകരർ 1200 ഓളം വരുന്ന ഇസ്രായേലി ജനതയെ ക്രൂരമായി കൊന്നു തള്ളി. നിരവധിപേരെ ബന്ദികളാക്കി പിന്നെയും അവർ കളിച്ചു. ഇതിൽ കുട്ടികളെ അടക്കമുള്ളവരെ കൊന്നുതള്ളി. 30,000 പേർക്ക് ഈ യുദ്ധതയിൽ ജീവൻ നഷ്ടമായി. ഇനിയും യുദ്ധം അടങ്ങിയിട്ടില്ല.