അയോധ്യയിൽ ഹനുമാൻ ശൈവശക്തി, സൂര്യ ദൂരം അളന്ന ഭാരത അത്ഭുതം-സുസ്രത്ത് ജഹാൻ

അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി സമർപ്പിക്കാൻ ഇനി 11 ദിവസം കൂടി കാത്തിരിക്കണം. സമർപ്പണം എന്ന് പറയുമ്പോൾ തന്നെ വായൂ പുത്രനായ ഹനുമാനെ മറക്കാനാകില്ലെന്ന് സുസ്രത്ത് ജഹാൻ പറയുന്നു. ശ്രീരാമന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ഹനുമാൻ. യുദ്ധഭൂമിയിൽ രാമൻ മുറിവേറ്റു കിടന്നപ്പോൾ മൃതസഞ്ജീവനിക്കായി ഹനുമാൻ ഒരു മല തന്നെ കൊണ്ടു വന്നു.

നമ്മുടെ പുരാണങ്ങളിൽ എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളുമാണ് ഇന്ന് ശാസ്ത്രജ്ഞർ കണ്ടുപിടിക്കുന്നത്. എന്ത് കണ്ടുപിടിത്തം എടുത്തു നോക്കിയാലും, അതിനെ നമ്മുടെ പുരാണവുമായി ബന്ധിപ്പിക്കുന്ന ഒരു ഘടകം ഉറപ്പായും ഉണ്ടാകും.

വീഡിയോ സ്റ്റോറി കാണാം