ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തി

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 137 ദിവസത്തിന് ശേഷം പാര്‍ലമെന്റില്‍ തിരിച്ചെത്തി. ഗാന്ധി പ്രതിമയെ വണങ്ങിയ ശേഷമാണ് അദ്ദേഹം പാര്‍ലമെന്റില്‍ പ്രവേശിച്ചത്. കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. രാഹുലിന്റെ ലോക്‌സഭാ അംഗത്വം പുനസ്ഥാപിച്ച് തിങ്കളാഴ്ച രാവിലെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്.

സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെയാണ് രാഹുലിന് ലോക്‌സഭാ അംഗത്വം പുനസ്ഥാപിച്ചത്. വിവാദമായ മോദി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സൂറത്ത് കോടതി വിധി. രാഹുലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചതിന് പിന്നാലെ പ്രതിപക്ഷ സഖ്യം ആഘോഷം നടത്തി. മധുരം നല്‍കിയായിരുന്നു ആഘോഷം.