ഇനി താമസം ചെന്നൈയിൽ, വിവാഹശേഷമുള്ള വിശേഷം പങ്കുവെച്ച് രാഹുൽ രവി

മലയാള ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് രാഹുൽ രവി. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് രാഹുൽ തെളിയിച്ചിട്ടുണ്ട്. മോഡലിംഗിൽ നിന്നമാണ് അഭിനയത്തിലേക്കെത്തിയത്. പൊന്നമ്പിളിയിലെ ഹരിപത്മനാഭനെ അവതരിപ്പിച്ചായിരുന്നു രാഹുൽ സീരിയൽ രംഗത്ത് തുടക്കം കുറിച്ചത്.

അടുത്തിടെയാണ് താരം വിവാഹിതായായത്. കൊച്ചി സ്വദേശിയായ ലക്ഷ്മി എസ് നായർ ആണ് രാഹുലിന്റെ ജീവന്റെ പാതി ആയിരിക്കുന്നത്. താരത്തിന്റെ വധു ലക്ഷ്മി എം ബി എ കാരിയാണ്. വിവാഹത്തിന്റെ പ്രീവെഡ്ഡിങ് ഫോട്ടോ ഷൂട്ടുകളും ഹാൽദി ആഘോഷ ചിത്രങ്ങളും തുടർന്ന് വിവാഹ വീഡിയോയും ചിത്രങ്ങളുമൊക്കെ ആരാധകർ ആഘോഷമാക്കിയിരുന്നു. വിവാഹത്തിന് പിന്നാലെയായി പ്രതികരണവുമായി ഇരുവരും എത്തിയിരുന്നു. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്. എല്ലാം ഭംഗിയായി നടന്നു. ഇതാണ് ലക്ഷ്മി എസ് നായർ. എന്റെ നല്ലപാതിയാണെന്ന് പറഞ്ഞായിരുന്നു രാഹുൽ ഭാര്യയെ പരിചയപ്പെടുത്തിയത്. ലക്ഷ്മി എംബിഎ പൂർത്തിയാക്കിയിരിക്കുകയാണ്. ഞങ്ങൾ ഇനി ചെന്നൈയിലേക്ക് മാറുകയാണ്. അവിടെ വെച്ച് ഞങ്ങൾ പുതിയ ജീവിതം തുടങ്ങുകയാണ്. ലവ് മാര്യേജായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് നടന്ന പ്രണയവിവാഹമാണ്. ഇൻസ്റ്റഗ്രാമിലൂടെയും മറ്റുമായി നിരവധി പേരാണ് ഞങ്ങളെ അനുഗ്രഹിച്ചത്. എന്നും എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയും വേണമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

അടുത്തിടെയാണ് താരം വിവാഹവാർത്ത പുറത്തുവിട്ടത്. ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘ഞാൻ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാൽ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി. അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങൾ ഒക്കെയും കൂടുതൽ മികച്ചതായി തോന്നി. ഞാൻ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെൺകുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവൻ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച്‌ കൊണ്ട് രാഹുൽ രവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.