ഹൈറിച്ചിൽ ഇഡി റെയ്ഡ്, ഉടമകൾ കറുത്ത മഹീന്ദ്രയിൽ മുങ്ങി

ഹൈറിച്ച് തട്ടിപ്പ് സ്ഥാപനത്തിൽ ഇഡിയുടെ പരിശോധന. 100 കോടിയോളം രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. ഹൈറിച്ച് ഓൺലൈനുമായി ബന്ധപ്പെട്ട് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ചേർപ്പ് എസ്.ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു ഈ കണ്ടെത്തൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്.

1,63,000 ഉപഭോക്താക്കളിൽനിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിൻ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ഹൈറിച്ച് ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്.

അതേസമയം ഇഡി പരിശോധനയ്ക്ക് എത്തുന്നതിനു തൊട്ടു മുൻപ് പ്രതികൾ രക്ഷപെട്ടു. കറുത്ത മഹീന്ദ്ര ജീപ്പിലാണ് പ്രതികൾ രക്ഷപ്പെട്ടത്. ഹൈറിച്ച് ഉടമ പ്രതാപൻ, ഭാര്യ സീന, ഡ്രൈവർ സരൺ എന്നിവരാണ് രക്ഷപ്പെട്ടതെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. അതീവരഹസ്യമായാണ് ഇഡി ഉദ്യോഗസ്ഥർ തൃശൂരിലെ വീട്ടിൽ റെയ്ഡ് പ്ലാൻ ചെയ്തത്. പക്ഷെ അവർ എത്തിയപ്പോഴെക്കും പ്രതികൾ അവർക്ക് മുന്നിലൂടെ രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാനായി തൃശൂർ പൊലീസ് കമ്മീഷണർക്ക് സഹായം തേടി ഇഡി ഉദ്യോഗസ്ഥർ കത്തുനൽകിയിട്ടുണ്ട്.
അതേസമയം, ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുകാർ ജനങ്ങളുടെ നിക്ഷേപം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് വിദേശത്തേക്ക് കടത്തി. ഗുരുതരമായ പരാതി ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിനു ലഭിച്ചിരിക്കുകയാണ്‌. ഇതുമായി ബന്ധപ്പെട്ട് ഹൈറിച്ചിൽ പണം നിക്ഷേപിച്ച ആളുകൾ കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിനു പരാതി നല്കിയിരിക്കുകയാണ്‌. അതിന്റെ വിശദാംശങ്ങളാണിപ്പോൾ കർമ്മ ന്യൂസിനു ലഭിച്ചിരിക്കുന്നത്

കേരളാ പോലീസിന്റെ ഹൈറിച്ച് തട്ടിപ്പിനെതിരായ റിപോർട്ടും കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിനു കൈമാറി. ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം ജനങ്ങളിൽ നിന്നും സമാഹരിച്ചത് 1600കോടിയോളം എന്നാണ്‌ കേരള പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇവരുടെ അക്കൗണ്ടിൽ ഏതാണ്ട് ഉള്ളത് വെറും 30 കോടിയോളം രൂപ മാത്രം. ബാക്കി തുക ഹൈറിച്ചുകാർ ഇന്ത്യക്ക് പുറത്ത് കടത്തി എന്ന വിവരങ്ങൾ അബ്നേഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നും ആവശ്യപ്പെട്ടു. സ്ഥാപനത്തിൻറെ എക്കൗണ്ടുകൾ ബാങ്കുകൾ പരിശോധിക്കാൻ കേരളാ പോലീസിനു സാധിക്കുന്നില്ല. ഹൈറിച്ചുകാരുടെ പ്രധാന ബാങ്കുകളുടെ സെർവറുകൾ മഹാരാഷ്ട്രയിൽ ആയതിനാൽ കേരളാ പോലീസിന്റെ പരിധിക്ക് പുറത്താണ്‌

മറ്റൊന്ന് കേന്ദ്ര സർക്കാർ അംഗീകാരം നൽകാത്ത ക്രിപ്റ്റൊ കറൻസി ഇടപാട് ഹൈറിച്ച് തട്ടിപ്പുകാർ ഉപയോഗിച്ചു എന്നും ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം എന്നും പരാതിയിൽ പറയുന്നു. അതിൻറെ ബ്രാഞ്ചുകൾ ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അല്ലെങ്കിൽ അതിന്റെ ഇടപാടുകാർ എല്ലാ സംസ്ഥാനത്തും ഉണ്ട്. ക്രിപ്റ്റോ കറസി ഇടപാടുകൾ വിദേശ രാജ്യത്ത് നടത്തി എന്നും പോലീസ് കണ്ടെത്തി. ക്രിപ്റ്റോ കറൻസി ക്ക് റിസർവ് ബാങ്ക് അനുമതി നിഷേധിച്ചിട്ടും ഹൈറിച്ച് തട്ടിപ്പുകാർ ജനങ്ങളുടെ നിക്ഷേപം വിദേശത്തേക്ക് കടത്താൻ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തിയത് അന്വേഷിക്കണം. ക്രിപ്റ്റോയിലൂടെ കള്ളപ്പണം വ്യാപകമാവുമെന്നും, കള്ളപ്പണം വെളുപ്പിക്കൽ എളുപ്പമാവുമെന്നും റിസർവ് ബാങ്ക് കരതുന്നു. ഹ്രസ്വകാലാടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ, ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിസർവ് ബാങ്കിന്റെ പോളിസികൾക്കെതിരെയാണെന്നു കാണാം. ക്രിപ്റ്റോയ്ക്കെതിരെ ആർബിഐ ശക്തമായ നിലപാട് തുടർന്നും കൈക്കൊള്ളുന്ന പക്ഷം ക്രിപ്റ്റോയിലേക്കുള്ള ഫണ്ടിങ് ദുഷ്കരമാവുമെന്നാണ് വിലയിരുത്തൽ.

നിയന്ത്രണങ്ങൾ കർശനമാവുമെന്ന് തിരിച്ചറിഞ്ഞതോടെ നിരവധി ക്രിപ്റ്റോ അനുബന്ധ ബിസിനസുകൾ വിദേശ രാജ്യങ്ങളിലേക്ക് പ്രവർത്തനം മാറ്റിയിട്ടുണ്ട്.അതായത് ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് അത് വിദേശത്തേക്ക് കടത്താൻ പല കമ്പിനികളും ഈ മാർഗ്ഗം ഉപയോഗിക്കുന്നു. ഇന്ത്യയിലെ ബിസിനസ് തകർന്നാലും ക്രിപ്റ്റോയിൽ പണം സുരക്ഷിതം ആയിരിക്കും. വിദേശത്ത് ഇരുന്ന് ഇത് ഓപ്പറേറ്റും ചെയ്യാം എന്നും കണക്കാക്കുന്നു. ഇതു തന്നെയാണ്‌ ഇപ്പോൾ ഹൈറിച്ചുകാരും ചെയ്തത് എന്ന് സംശയിക്കുന്നു.1600 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പിനിയുടെ പണവും ആസ്തിയും എവിടെ എന്ന് പോലീസിനു കണ്ടെത്താൻ ആയിട്ടില്ല. ഇതിന്റെ ഉടമകളായ കെ ഡി പ്രതാപനും ഭാര്യ ശ്രീനാ പ്രതാപനും സ്വന്തമായി വീട് പൊലും ഇല്ല. സ്വത്തുക്കളോ വാഹനങ്ങളോ പൊലും കണ്ടെത്തസൻ സാധിച്ചില്ല. ഹൈറിച്ച് കമ്പിനിക്ക് ആകട്ടേ സ്വന്തമായി ഒരു ഓഫീസ് പൊലും ഇല്ല.

എല്ലാം വാടക കെട്ടിടത്തിലാണുള്ളതും.തൃശൂരിലെ കോലാട്ട് ദാസൻ മകൻ കെ ഡി പ്രതാപനും കാട്ടൂക്കാരൻ ശ്രീധരൻ എന്നയാളുടെ മകൾ ശ്രീനാ പ്രതാപനും ചേർന്നാണ്‌ സ്ഥാപനം ഉണ്ടാക്കിയത്. ഇവരാണ്‌ ഹൈറിച്ച് എന്ന കമ്പിനിയുടെ എം ഡിയും ശ്രീന ഡയറക്ടറും ആണ്‌. ഡെപ്യൂട്ടി രജിസ്ട്രാർ, സർക്കാർ ഇന്നിവരൊന്നും ഇത്തരത്തിൽ ബാങ്കിങ്ങ് നടത്താനും പണം പിരിക്കാനും ഇവർക്ക് ലൈസൻസ് നല്കിയിട്ടില്ല.സ്ഥാപനത്തിനു ആകെയുള്ള രേഖകൾ എന്ന് പറയുന്നത് ബാങ്ക് സ്റ്റേറ്റ്മെന്റുകളും അക്കൗണ്ടുകളും ആണ്‌. ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന പേരിൽ തുടങ്ങിയ സ്ഥാപനം പ്രതികളായ കെ ഡി പ്രതാപനും ശ്രീനാ പ്രതാപനും കൂടിയാണ്‌ ആരംഭിച്ചത്.

ഈ രണ്ടും മുന്നും പ്രതികൾ ചേർന്ന് ആറാട്ട്‌പുഴ ഞെരുവിശേരി എന്ന സ്ഥലത്ത് പ്രതി സ്ഥാപനം പ്രവർത്തിപ്പിച്ച് ഗ്രോസറി പ്രൊഡക്ട്സ്, പേഴ്സണൽ കെയർ പ്രൊഡക്ട്‌സ്തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൻറെ മറവിൽ നേരിട്ടും. ഓൺലൈൻ ആയും മണിചെയിൻ ബിസിനസ് നടത്തുകയായിരുന്നു. മണി ചെയിൻ ബിസിനസുകൾ രാജ്യത്ത് നിരോധിച്ചിട്ടുള്ളതും ഗുരുതരമായ കുറ്റകൃത്യവുമാണ്‌.പ്രതികളായ കെ ഡി പ്രതാപനും ശ്രീനാ പ്രതാപനും ചേർന്ന് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൻറെ മറവിൽ നേരിട്ടും. ഓൺലൈൻ ആയും മണിചെയിൻ ബിസിനസ് നടത്തുകയും ജനങ്ങളിൽ നിന്നും നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിക്കുകയും ചെയ്തു എന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച് റിപോർട്ടിൽ പറയുന്നു.