സൂപ്പർ സ്റ്റാർ രജനികാന്ത് അയോധ്യയിലെത്തി

പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ദേശീയ സൂപ്പർ സ്റ്റാർ രജനികാന്ത് അയോധ്യയിലെ ഹോട്ടലിൽ എത്തി. ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹം പ്രതികരണമായി ആളുകളെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു. തമിഴുനാട്ടിൽ രാമ ക്ഷേത്രം തുറക്കുന്നതിന്റെ ലൈവ് സം പ്രേക്ഷണം നിരോധിച്ച് സ്റ്റാലിൻ സർക്കാരിന്റെ ഉത്തരവും എതിർപ്പും അവഗണിച്ചാണ്‌ രജനി കാന്ത് അയോധ്യയിൽ എത്തിയത്.താൻ രാമ ഭക്തൻ എന്നും രാമ രാജ്യം വരണം എന്നും അയോധ്യയിൽ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മഹത്തായ ചടങ്ങിൽ നിരവധി സെലിബ്രിറ്റികൾ പങ്കെടുക്കുന്നുണ്ട്മധുര് ഭണ്ഡാർക്കർ, അനുപം ഖേർ, കങ്കണ റണാവത്ത്, വിവേക് ​​ഒബ്‌റോയ് തുടങ്ങി നിരവധി പേരാണ് ചടങ്ങിന്റെ ഭാഗമാകാൻ പോകുന്നത്.

കേരളത്തിൽ നിന്നും വിശിഷ്ട വ്യക്തിയായി മോഹൻ ലാനിനെ ക്ഷണിച്ചു എങ്കിലും അദ്ദേഹം അയോധ്യയിലേക്ക് ഇല്ലെന്നാണ്‌ വരുന്ന വാർത്തകൾ. മോഹൻ ലാൽ അയോധ്യയിൽ എത്തിയാൽ അദ്ദേഹത്തിന്റെ സിനിമകൾ ബഹിഷ്കരിക്കും എന്നും ഭിത്തിയിൽ തേച്ച് ഒട്ടിക്കും എന്നും സോഷ്യൽ മീഡിയയിൽ തീവ്ര ഇസ്ളാം അക്കൗണ്ടുകളിൽ നിന്നും ഭീഷണി ഉയർന്നിരുന്നു

സൂപ്പർ താരം കങ്കണ റണാവത്ത് തിങ്കളാഴ്ച നടക്കുന്ന പ്രാൺ പ്രതിഷ്ഠയിൽ പങ്കെടുക്കാൻ കങ്കണ റണാവത്തും നേരത്തെ അയോധ്യയിൽ എത്തിയിരുന്നു.