അമിതാഭ് ബച്ചൻ അയോധ്യയിൽ എത്തി,അനുപം ഖേർ, രൺദീപ് ഹൂഡ, മാധുരി ദീക്ഷിത് എന്നിവരും

ദേശീയ സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ അയോധ്യയിൽ എത്തി.അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിലെ മഹാപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട സിനിമാ താരങ്ങളും ബോളിവുഡ് സെലിബ്രിറ്റികളും ക്ഷേത്രനഗരിയിൽ എത്തിത്തുടങ്ങി. തമിഴുനാട് സർക്കാരിന്റെ എതിർപ്പുകളേ അവഗണിച്ച് സൂപ്പർ സ്റ്റാർ രജനി കാന്ത് അയോധ്യയിൽ എത്തിയത് ശ്രദ്ധേയമായി. എന്നാൽ കേരളത്തിൽ നിന്നും നിരവധി താരങ്ങൾക്ക് ക്ഷണം ലഭിച്ചു എങ്കിലു ഇതുവരെ ആരും എത്തിയില്ല.

അമിതാഭ് ബച്ചൻ, അനുപം ഖേർ, രൺദീപ് ഹൂഡ, മാധുരി ദീക്ഷിത് എന്നിവർ അയോധ്യയിൽ ഉണ്ട്.

അമിതാഭ് ബച്ചൻ നെഹ്രു കുടുംബത്തിൽ വേരുകൾ ഉള്ളയാളാണ്‌. എന്നും നെഹ്രു കുടുംബത്തിനൊപ്പം നിന്ന ആളുമാണ്‌. ക്ഷേത്രത്തിന്റെ വിവാദത്തിൽ എന്നും കോൺഗ്രസ് നിലപാടിനൊപ്പം ആയിരുന്നു. ഇപ്പോൾ നയം മാറ്റി. അയോധ്യയിൽ അദ്ദേഹം വൻ ബംഗ്ളാവ് പണിയാൻ ഭൂമിയും വാങ്ങി കഴിഞ്ഞു. തന്റെ ശിഷ്ടകാല ജിവിതം അയോധ്യയിലേക്ക് മാറ്റാനും ബച്ചൻ ആലോചിക്കുന്ന വാർത്തകൾ ഉണ്ട്

ബോളിവുഡ് ദമ്പതികളായ രൺബീർ കപൂർ-ആലിയ ഭട്ട്, വിക്കി കൗശൽ-കത്രീന കൈഫ്, നടൻ മാധുരി ദീക്ഷിത് എന്നിവരും ഭർത്താവ് ശ്രീറാം നെനൊപ്പം അയോധ്യയിലേക്ക് എത്തി.പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് മുംബൈയിൽ നിന്നാണെത്തിയത്.സാരിയും കുർത്ത പൈജാമയും ധരിച്ച ദമ്പതിക കളെ കൂപ്പുകൈകളോടെ സ്വീകരിച്ചു.

കങ്കണ റണാവത്ത് ഞായറാഴ്ച അയോധ്യയിലെത്തി അയോധ്യയിലെ ഒരു ക്ഷേത്രത്തിൽ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. ചുവപ്പും സ്വർണ്ണവും കലർന്ന സിൽക്ക് സാരി ധരിച്ച്, നടൻ ഹനുമാൻ ഗാർഹി ക്ഷേത്രത്തിൽ നിലം തൂത്തുവാരി വൃത്തിയാക്കി. ചൂലും എടുത്ത് അടിച്ച് വാരുകയായിരുന്നു നങ്കണ.ഞങ്ങൾ ദേവലോകിൽ എത്തിയതുപോലെ തോന്നുന്നു… വരാൻ ആഗ്രഹിക്കാത്തവരെ കുറിച്ച് ഒന്നും പറയാനാകില്ല… ഇപ്പോൾ അയോധ്യയിൽ കഴിയുന്നത് വളരെ നല്ലതായി തോന്നുന്നു,“ – കങ്കണ പറഞ്ഞു