തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി പത്തനംതിട്ടയില്‍ മത്സരിക്കും

ന്യൂഡല്‍ഹി: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ സ്ഥാനാർത്ഥികൾ ആരൊക്കെയായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പത്തനംതിട്ടയി്ല്‍ അനില്‍ ആന്റണിയുേം മത്സരിക്കും. അതേസമയം പ്രധാനമന്ത്രി ഇത്തവണയും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ മത്സരിക്കും.

543 സീറ്റുകളിലേക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. കേന്ദ്രസർക്കാർ നടത്തിയ ജനകീയ ഇടപെടലുകളുടെയും വികസന പ്രവർത്തനങ്ങളുടെയും തിളക്കത്തിലാണ് ബിജെപി മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി കേവല ഭൂരിപക്ഷവും എൻഡിഎ സഖ്യം 400-ന് മുകളിൽ സീറ്റുകളും നേടിയിരുന്നു. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് അന്തിമരൂപം നല്‍കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.