മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി

രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും 16 സീറ്റുകളില്‍ 8 എണ്ണത്തിൽ ബിജെപി ക്ക് അട്ടിമറി വിജയം. ഹരിയാനയിലെ രണ്ട് സീറ്റുകളും എന്‍ഡിഎ ജയിച്ചു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 3 സീറ്റ് വീതം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ജയിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി ബിജെപിക്ക് വോട്ട് ചെയ്തു.

എന്‍സിപിക്കും ശിവസേനയ്ക്കും ഒരോ സീറ്റ് വീതമാണ് മഹാരാഷ്ട്രയില്‍ ലഭിച്ചത്. ഹരിയാനയില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് അജയ് മാക്കാനാണ് തോല്‍‍വി അറിഞ്ഞത്. തെരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തി. കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്നാണ് ജെഡിഎസ് വിമർശനം.

കർണാടകത്തിൽ ത്രികോണ മത്സരത്തിൽ ബിജെപിക്ക് ജയം; കോൺഗ്രസ് ബി ടീമെന്ന് ജെഡിഎസ് വിമർശനം. കർണാടകയിൽ നിന്ന് നിർമ്മലാ സീതാരാമനും , കോൺഗ്രസ് സ്ഥാനാർത്ഥി ജയറാം രമേശും രാജ്യസഭയിലേക്ക് വിജയിച്ചു. ഹരിയാനയിലെ തോല്‍വി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേ സമയം മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എയുടെ വോട്ട് അസാധുവായി.