രാഷ്ട്രീയ നേട്ടത്തിനായി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ. സിപിഎം ഏക സിവില്‍ കോഡില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേട്ടത്തിനായി സമുദായങ്ങലെ തമ്മില്‍ അടിപ്പിക്കുവനാണ് സിപിഎം ശ്രമിക്കുന്നതെന്നും ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണ്ട് സിപിഎം നയപരമായ നിലപാട് ഏക സിവില്‍ കോഡിനായി സ്വീകരിച്ചിരുന്നു.

ഇഎംഎസിന്റെ നിലപാട് പിന്നെ തിരുത്തിയിട്ടില്ല. സിപിഎം സെമിനാര്‍ നടത്തുന്നത് വോട്ട് ലക്ഷ്യംവെച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഇഎംഎസിന്റെ നിലപാട് തള്ളിപ്പറയുകയാണ് സിപിഎം ആദ്യം ചെയ്യേണ്ടത്. കാലത്തിനൊത്തുമാറുകയാണെങ്കില്‍ സിപിഎം അത് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതെല്ലാം ചെയ്തിട്ടുവേണം എംവി ഗോവിന്ദന്‍ സെമിനാറിന് ആളുകളെ ക്ഷണിക്കുവാന്‍.

എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് ഒറ്റനിലപാടാണെന്നും അദ്ദേഹം പ്രതികരിച്ചു. ലിഗില്‍ പുരോഗമനവും മതേതരത്വവും സിപിഎം ഇപ്പോഴെങ്കിലും കാണുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്ത ദേവലയങ്ങളെ ആക്ഷേപിച്ച എംവി ഗോവിന്ദന്റെ നിലപാട് പ്രിതഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.