കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ അതൃപ്തിയുമായി രമേശ് ചെന്നിത്തല. നിലവില്‍ രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവായിട്ടാണ് ഉള്‍പ്പെടുത്തിയത്. 19 വര്‍ഷം മുമ്പ് ലഭിച്ച പദവി തന്നെയാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് അദ്ദേഹത്തോട് അടുത്ത അളുകള്‍ പറയുന്നു. 2004ല്‍ പ്രവര്‍ത്തക സമിതിയില്‍ അദ്ദേഹം ഉണ്ടായിരുന്നു.

അതേസമയം സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുവാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ പങ്കെടുക്കുന്ന ചെന്നിത്തല ഉടന്‍ മടങ്ങുമെന്നാണ് വിവരം. അതേസമയം പ്രവര്‍ത്തക സമിതിയിലേക്ക് ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. മുമ്പ് കേരളത്തില്‍ നിന്നും പ്രവര്‍ത്തക സമിതിയില്‍ ഉണ്ടായിരുന്നവര്‍ എകെ ആന്റണി, വേണു ഗോപാല്‍, ഉമ്മന്‍ ചാണ്ടി എന്നിവരായിരുന്നു.

എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം ശശി തരൂരിനെയാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. പ്രായം കൂടിയതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്ന എകെ ആന്റണിയെ ഉള്‍പ്പെടുത്തുകയും ചെയ്തു.