വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു- രമേശ് പിഷാരടി

പന്ത്രണ്ടാം വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കിട്ട് നടനും സംവിധായകനുമായ രമേഷ് പിഷാരടി. വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് 12th വിവാഹ വാർഷികം’ എന്നാണ് ഭാര്യ സൗമ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചത്. പോസ്റ്റിനു താഴെ ആരാധകർ ആശംസകളുമായി എത്തി.

അതേസമയം, ‘മാളികപ്പുറം’ ആണ് രമേഷ് പിഷാരടി അഭിനയിച്ചതിൽ ഇപ്പോൾ റിലീസായ സിനിമ. ഉണ്ണി മുകുന്ദൻ നായികനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു ശശി ശങ്കറാണ്. മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. തമാശയും കൗണ്ടറുമൊക്കെയായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ പിഷാരടിക്കായി. സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും അതിന് താരം നൽകുന്ന ക്യാപ്ഷനുകളും വൈറലായി മാറാറുണ്ട്. ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്‌സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്.

സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമായി. 2008ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. നോ വേ ഔട്ട് എന്ന ചിത്രത്തിലൂടെ നായകനുമായി പിഷാരടി,