രാമേശ്വരം കഫേയിലെ പൊട്ടിത്തെറി, മംഗലാപുരം സ്ഫോടനവുമായി ബന്ധമെന്ന് സൂചന

ബെംഗളൂരു : രാമേശ്വരം കഫേയിലെ ബോംബ് സ്‌ഫോടനത്തിന് 2022 ലെ മംഗളൂരു സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സൂചന. ഇരു സ്ഫോടനങ്ങൾക്കും ഉപയോഗിച്ച വസ്തുക്കളിലും സ്ഫോടനത്തിന്റെ രീതിയിലും സാമ്യം. ണ്ട് സ്‌ഫോടനങ്ങളുടെയും മാതൃകയും ഒന്നുതന്നെയാണ്. രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും ഐഇഡി സ്‌ഫോടനമാണെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.

ഈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമേശ്വരം കഫേയിലെത്തിയ ആളാണ് ബാഗ് വച്ച ശേഷം ഓടിയത്. ഈ ബാഗിൽ ഐഇഡി ഉണ്ടായിരുന്നു. ഇതാണ് അൽപ്പസമയത്തിനകം പൊട്ടിത്തെറിച്ചത്. 2022 നവംബറിലാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകവേ മംഗളൂരുവിൽ കുക്കറിൽ ഐഇഡി സ്ഫോടനമുണ്ടായത്. ഇത് പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

”രാമേശ്വരം കഫേയിലെ സ്ഫോടനത്തിൽ കൃത്യമായ അന്വേഷണത്തിന് സർക്കാർ ബാധ്യസ്ഥരാണ്. ഇതിനായി പൊലീസിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. 2022ൽ മംഗളൂരുവിലുണ്ടായ സ്ഫോടനവുമായി ഈ സംഭവത്തിനു ബന്ധമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

രാമേശ്വരം കഫേയിലും മംഗളൂരു സ്‌ഫോടനത്തിലും പ്രതികൾ ഡിറ്റണേറ്ററായി ഉപയോഗിച്ചത് ബൾബ് ഫിലമെൻ്റാണ്. ഇത് മാത്രമല്ല, രണ്ട് സ്ഫോടനങ്ങളിലും ഡിജിറ്റൽ ടൈമറുകളും ബാറ്ററികളും തുല്യമായി ഉപയോഗിച്ചു. അതേസമയം ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് 4 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ധാർവാഡ്, ഹുബ്ലി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.