അച്ഛൻ ഡ്രൈവറും മാനേജരുമാണ്, അമ്മയും അമ്മൂമ്മയും ആണ് ബാക്ക് ബോൺ- മാളികപ്പുറം താരം

‘മാളികപ്പുറം’ സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധയാഘർഷിച്ച ബാലതാരമാണ് ദേവനന്ദ. .മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ദേവനന്ദ മാതാപിതാക്കള്‍ക്കും മുത്തശ്ശിക്കും ഒപ്പമാണ് താമസിക്കുന്നത്. അച്ഛന്‍ ജിബിന്‍ ബിസിനസുകാരനും അമ്മ പ്രീതക്ക് സര്‍ക്കാര്‍ ജോലിയുണ്ട്. എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ പഠിക്കുകയാണ് കുട്ടിതാരം.പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്. ഇപ്പോളിതാ കുട്ടിതാരത്തിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ഫുൾ കുടുംബം സപ്പോർട്ട് ആണ്. എന്റെ ഒരു ഫോട്ടോ കണ്ടിട്ടാണ് ഷോർട്ട് ഫിലിമിലേക്ക് വിളി വരുന്നത് . ടോവിനോ ചേട്ടൻ, ചാക്കോച്ചന്റെ ഒക്കെ കൂടെയാണ് ആദ്യം അഭിനയിക്കുന്നത്. മൂന്നര വയസ്സിലാണ് എത്തുന്നത്. സിനിമയുമായി ഒരു ബന്ധവും നമുക്കോ നമ്മുടെ കുടുംബത്തിനോ ഇല്ലായിരുന്നു. കുഞ്ഞിന്റെ ചിത്രം കണ്ടിട്ട് വിളിച്ചതാണെന്ന് ദേവനന്ദയുടെ അച്ഛൻ പറയുന്നു. ചെറുതായിരിക്കുമ്പോൾ തന്നെ കാമറ കണ്ടാൽ ഒരു ഇഷ്ടം ആയിരുന്നു, അതും ആറുമാസം ഉള്ളപ്പോൾ തന്നെ അവൾ അങ്ങനെ ആയിരുന്നു. കമിഴ്ന്നു കിടക്കുന്ന പ്രായത്തിൽ തന്നെ അങ്ങനെ ആണ് അന്നേ ഇവൾക്ക് അതിനോടുള്ള ഇഷ്ടം നമ്മൾ തിരിച്ചറിഞ്ഞു എന്ന് പറയുന്നതിൽ തെറ്റില്ല.

അച്ഛൻ ആണ് ഷൂട്ടിനൊക്കെ കൊണ്ട് പോകുന്നത്, എങ്കിലും അമ്മൂമ്മയും അമ്മയുടെ ചേച്ചിയും അമ്മയും ഒക്കെ എന്റെ ഷൂട്ടിങ് സെറ്റിലേക്ക് വരാറുണ്ട്. അമ്മൂമ്മയും അമ്മയും ആണ് എന്റെ ബാക്ക് ബോൺ ആയി നിൽക്കുന്നത്. സ്‌കൂളിലെ നോട്ടും കാര്യങ്ങളും ഒക്കെ ഇവർ രണ്ടുപേരും ആണ് കൈകാര്യം ചെയ്യുന്നത്. എന്നെ പിറകിൽ നിന്നും പഠിപ്പിക്കുന്നത് ഇവർ രണ്ടാളും ആണ്. നോട്ട്സ് കിട്ടുമ്പോൾ മുതൽ എല്ലാം നോക്കി എന്നെ പട്രെയിൻ ചെയ്യിക്കും. അമ്മക്ക് ജോലി ഉണ്ട്, അച്ഛൻ ബിസിനെസ്സിനായി പോകുമ്പോൾ അമ്മൂമ്മ ആണ് അപ്പോഴൊക്കെ എല്ലാം നോക്കുന്നത്.

അച്ഛൻ ആണ് എന്റെ ഓൾ ഇൻ ഓൾ. മാനേജർ ഡ്രൈവർ ഒക്കെയും അച്ഛൻ ആണ്. മുഴുവൻ കുടുംബവും നല്ല സപ്പോർട്ടാണ്. നെയ്മറിന്റെ ഷൂട്ടിങ് സമയത്തു അമ്മയുടെ ചേച്ചിയും അമ്മയും ആണ് കോയമ്പത്തൂർ നിന്നത്. ബുക്ക്സ് ഒക്കെ വാങ്ങി തരുന്നത് ആമിയാണ്. ആമി എന്നാണ് അമ്മയുടെ ചേച്ചിയെ ഞാൻ വിളിക്കുന്നത്. വല്യമ്മ എന്ന വിളിയെക്കാളും ആമി എന്ന് വിളിക്കുന്നതാണ് അവർക്ക് ഇഷ്ടം.