ഈ മോതിരമാണ് ഏട്ടന്‍ എന്റെ വിരലില്‍ ആദ്യമായി അണിയിച്ചത്, അത് ഞങ്ങളുടെ കല്യാണത്തിനും നിശ്ചയത്തിനും കുറച്ചു മുന്നേയാണ്, റാണി ശരണ്‍ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരണ്‍ പുതുമന. നടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് ശരണ്‍. ശരണിന്റെ ഭാര്യ റാണിയും മകളും ഒക്കെ കലാ രംഗത്ത് സജീവമാണ്. ശരണിന് പിന്നാലെ ഭാര്യ റാണിയും അടുത്തിടെ അഭിനയ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ റാമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ങ്കിട്ട മനോഹരമായ ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.

ഇത് ഒരു മോതിരക്കഥയാണ്. പ്ലാറ്റിനമോ വൈറ്റ് ഗോള്‍ഡോ അല്ല. പക്ഷേ…അതിനേക്കാള്‍ അനേകമിരട്ടി മൂല്യം ഉള്ള ഒന്ന്. ഈ മോതിരമാണ് ഏട്ടന്‍ എന്റെ വിരലില്‍ ആദ്യമായി അണിയിച്ചത്.അത് ഞങ്ങളുടെ കല്യാണത്തിനും നിശ്ചയത്തിനും കുറച്ചു മുന്നേയാണ്. അന്നൊരു ദിവസം എന്നെ കാണാന്‍ വന്നപ്പോള്‍ കയ്യില്‍ ഇതുണ്ടായിരുന്നു.

അമ്മുവിന് വേണ്ടി ഗുരുവായൂരില്‍ നിന്ന് വാങ്ങിയതാണ് എന്ന് പറഞ്ഞ് ആ മോതിരം നീട്ടിയപ്പോ അതിടാന്‍ വിരല്‍ കാണിച്ചു കൊടുക്കാന്‍ രണ്ടാമത് ഒന്ന് ആലോചിക്കാന്‍ ഇല്ലായിരുന്നു. അത്ര നാള്‍ ഒരു soulmate ആയി നിന്ന് കേട്ട സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, നിസ്സഹായതകള്‍,വിശ്വാസം അതിലുപരി എന്നും ഒരേ മനസ്സോടെ ഒപ്പം നടക്കാം എന്ന് പറഞ്ഞ സ്‌നേഹത്തിന്റെ തീവ്രത എല്ലാം. അതില്‍ തിളങ്ങി ഞങ്ങള്‍ രണ്ടു പേരും.

പിന്നെ ഞാന്‍ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്യാറുള്ളത് പോലെ ഈശ്വരന്റെ ഒരിക്കലും അടയാത്ത ക്യാമറക്കണ്ണുകളും മാത്രം ഉള്ള ഒരു നിമിഷം. അന്നും അതിനു ശേഷവും ആ കൂട്ടുകാരിയായി എന്നും ഒപ്പമുണ്ടാവും എന്ന ഉറപ്പ് പാലിക്കുന്നു. അങ്ങനെ നിന്ന് തന്നെയാണ് ഏട്ടന്റെ ഭാര്യയും കുഞ്ഞിന്റെ അമ്മയും ആയത്.

ഇന്നൊരു ഡിസംബര്‍ 3 ആണ്.2003 ഉലര 3നായിരുന്നു ഞങ്ങളുടെ വിവാഹ നിശ്ചയം. കാരണവന്മാര്‍ നിലവിളക്കിന് മുന്നില്‍ വാക്കാല്‍ ബന്ധം ഉറപ്പിച്ച ദിവസം. അന്നും വിളക്ക് തെളിക്കാന്‍ ഈ മോതിരം ഇട്ടു തന്നെയാണ് ഞാന്‍ മണ്ഡപത്തില്‍ ഇറങ്ങിയത്. 2004 ജനുവരി 18ന് ഏട്ടന്റെ പേര് കൊത്തിയ സ്വര്‍ണമോതിരം അണിയുന്നത് വരെ അത് ഞാന്‍ ഊരിയില്ല. ഇന്ന് ഞങ്ങളുടെ നിശ്ചയത്തിന്റെ 18ആം പിറന്നാള്‍ ആണ്.ജീവിതം നിറമുള്ള ഒരു തുടര്‍ക്കഥ പോലെ..