തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കണ്ണൂർ തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലാ കളക്ടരാണ് തലശ്ശേരി പോലീസ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ആറാം തീയതി വരെ നിരോധനാജ്ഞ തുടരും. ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും പ്രകടനം നടത്തിനും വിലക്കുണ്ട്. ഇന്ന് വൈകീട്ട് തലശ്ശേരിയിൽ സംഘപരിവാർ സംഘടനകൾ ശക്തി പ്രകടനം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എസ്ഡിപിഐ പ്രവർത്തകരുടെയും ആർഎസ്എസ് പ്രവർത്തകരുടെയും പ്രതിഷേധ പരിപാടികളും സംഘർഷങ്ങളും തുടരുകയാണ്. ഇന്നലെ തലശ്ശേരിയിൽ എസ്ഡിപിഐ പ്രടകനം നടത്തിയിരുന്നു. സംഘപരിവാർ സംഘടനകൾ ഇന്ന് വൈകീട്ട് പ്രതിഷേധ പ്രകടനം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.