റനില്‍ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡന്റ്‌

 

കൊളംബൊ/ സാമ്പത്തിക – രാഷ്ട്രീയ പ്രതിസന്ധികളിൽ അനിശ്ചിതത്വത്തിലായി രിക്കുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. നിലവില്‍ ആക്ടിക് പ്രസിഡന്റ് ആയ റനില്‍ ആറു തവണ ലങ്കന്‍ പ്രധാനമന്ത്രിയായിരുന്നു. ഗോതബായയുടെ ശേഷിച്ച കാലയളവിലായിൽ മാത്രമായിരിക്കും റനില്‍ വിക്രമ സിംഗെ പ്രസിഡന്റായി തുടരുക. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 134 പേരാണ് റനിലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.

113 വോട്ടാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. എതിരാളിയായ ഡള്ളാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടുകൾ മാത്ര,മാന് ലഭിച്ചത്. ഇടതുപക്ഷ പാര്‍ട്ടിയായ ജിവിപിയുടെ അനുറ കുമാര ദിസ്സനായകെയ്‌ക്കേ മൂന്നു വോട്ട് കിട്ടി. 225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. രണ്ടു പേര്‍ വിട്ടുനിന്നു. നാലു വോട്ട് അസാധുവായി.

ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോതബായ രജപക്‌സെ രാജിച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നത്. 44 വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് പാര്‍ലമെന്റ് നേരിട്ട് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന നടപടി ഉണ്ടാവുന്നത്. സാധാരണ ജനകീയ വോട്ടിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്ത് വന്നിരുന്നത്.