പ്രണയിക്കുന്നത് വിവാഹം കഴിക്കാന്‍ വേണ്ടിയല്ല, ഉപേക്ഷിച്ച് പോയ കാമുകനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

അവതാരക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷും മലയാളവും ചേര്‍ത്തുള്ള രഞ്ജിനിയുടെ അവതരണം യുവാക്കളുടെ ഇടയില്‍ ഹരമായിരുന്നു. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും താരം കുറച്ചുനാള്‍ മുമ്പ് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. 37 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

ഒമ്പതാം ക്‌ളാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം.തുടക്കത്തില്‍ നല്ല സൗഹൃദമായിരുന്നു. പിന്നീട് അത് പ്രണയമായി വളര്‍ന്നു. സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയ സമയത്താണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. വീടിന്റെ അടുത്തും വീട്ടിലുമെല്ലാം എന്നെ കൊണ്ടുവിടാന്‍ വരുമായിരുന്നു. അ്ത്രയേറെ സ്‌നേഹമായിരുന്നു. ഞാന്‍ ആദ്യമായി ചുംബിച്ചതു പോലും അയാളെയായിരുന്നു. പിന്നീട് അയാള്‍ അമേരിക്കയിലേക്ക് പോയി ഗ്രീന്‍ കാര്‍ഡിന് വേണ്ടി അമേരിക്കന്‍ സ്വദേശിയെ വിവാഹം ചെയ്തു. അത് ഏറെ വേദനിപ്പിച്ചു. രഞ്ജിനി ഹരിദാസ് പറഞ്ഞു. അന്ന് ഞാൻ ഇത്ര പോപ്പുലർ ആയിരുന്നെങ്കിൽ അവൻ എന്നെ വിട്ട് പോകില്ലായിരുന്നു. ഇന്ന് ഞാനല്ല, അവൻ എന്നെ ഓർത്ത് നഷ്ടം അനുഭവിക്കുന്നുണ്ടാകാം. എന്തായാലും പ്രണയിക്കുന്നത് വിവാഹത്തിനായല്ല എന്ന് ഞാൻ അന്ന് മുതൽ മനസിലാക്കി

ഞാന്‍ ബന്ധങ്ങള്‍ക്ക് വില നല്‍കുന്ന ഒരു വ്യക്തിയാണ്. അതിനാല്‍ തന്നെ എന്റെ വികാരങ്ങളൊക്കെ എക്സ്ട്രീം ലെവലില്‍ ആണ്. ബന്ധങ്ങളിലൊക്കെ സത്യസന്ധയാവണം എന്ന് നിര്‍ബന്ധമുളള ആളാണ് ഞാന്‍. അതിനാല്‍ തന്നെ നല്ല റിലേഷനുകള്‍ ഞാന്‍ നന്നായി സൂക്ഷിക്കാറുമുണ്ടെന്ന് രഞ്ജിനി പറഞ്ഞു. എന്നാല്‍ തന്നെ സംബന്ധിച്ചടത്തോളം പ്രണയം പ്രണയമാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ തനിയ്ക്ക് കഴിയില്ല. അഥവാ വിവാഹം കഴിക്കാന്‍ തോന്നിയാല്‍ താന്‍ ഉറപ്പായും വിവാഹം കഴിക്കുക തന്നെ ചെയ്യും.. എന്നാല്‍ ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. വിവാഹം എന്നു പറയുന്നത് ഒരു ഉടമ്പടിയാണ്. അതിലൊക്കെ ഒപ്പു വച്ച് കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ട് അത് വേണ്ടെന്ന് തോന്നിയാല്‍ എന്ത് ചെയ്യും.രഞ്ജിനി ചോദിക്കുന്നു.

താന്‍ സമൂഹത്തെ കുറിച്ചോ നാട്ടിലെ സദാചാരത്തെ കുറിച്ചോ നാട്ടുകാരുടെ അഭിപ്രായത്തെ കുറിച്ചോ പൊതുബോധത്തെ കുറിച്ചോ ഒന്നും ചിന്തിക്കുന്നിയില്ല. തനിയ്ക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുന്നു. എന്റെ ശരിയാണ് എന്റെ ജീവിതം. ചിലപ്പോള്‍ അത് സമൂഹത്തിന്റെ ശരിയായിരിക്കും ചിലപ്പോള്‍ അത് തെറ്റുമാകും. എന്നാല്‍ എന്നെ അതൊന്നും ബാധിക്കുകയോ അസ്വസ്ഥതപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നു രഞ്ജിനി