വൈറൽ ​ഗായിക റാണു വിവാഹിതയായോ ശ്രദ്ധ നേടി ചിത്രങ്ങൾ

സോഷ്യൽ മീഡിയയിലൂടെയാണ് ഗായിക റാണു മണ്ഡാൽ പ്രശസ്തി നേടുന്നത്. ഇപ്പോൾ താരത്തിന് കൈനിറയെ അവസരങ്ങളാണ്. അതിനൊപ്പം വിവാദങ്ങൾക്കൊപ്പവും നിറഞ്ഞു നിൽക്കുകയാണ് താരം. റാണുവിന്റെ മേക്കോവർ ചിത്രങ്ങളാണ് അവസാനമായി സോഷ്യൽ മീഡിയയിൽ വൈറലായത്. അന്ന് വലിയ രീതിയിലുള്ള ട്രോൾ ആക്രമമാണ് ഇവർക്ക് നേരിടേണ്ടി വന്നത്.

ട്രെൻഡിങ് ആയ ‘കച്ചാ ബദം’ പാട്ട് പാടുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. നവവധുവിനെപ്പോൽ ആണ് റാണു മണ്ഡൽ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. റാണുവിന്റെ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറൽ ആയി. പാട്ടിനും വേഷപ്പകർച്ചയ്ക്കുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഗായികയുടെ വിവാഹം കഴിഞ്ഞോ എന്നാണ് വസ്ത്രധാരണം കണ്ട് പലരും ചോദിക്കുന്നത്. പാട്ടിൽ അതൃപ്തരായ പ്രേക്ഷകർ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ‘കച്ചാ ബദം’ പാട്ടിനെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്ന് നിരവധി പേർ കുറിച്ചു. വഴിയോരക്കച്ചവടക്കാരൻ ഭൂപൻ ഭട്യാകർ പാടി വൈറൽ ആക്കിയ ഗാനമാണ് ‘കച്ചാ ബദം’.

ഗായകൻ ഹിമേഷ് രെഷ്മിയയ്ക്കൊപ്പം ഗാനം ആലപിച്ചുകൊണ്ടാണ് റാണു ബോളിവുഡിലേക്ക് ചുവടുറപ്പിച്ചത്. റിലീസിന് ഒരുങ്ങുന്ന ഹാപ്പി ഹർദി ആൻഡ് ഹീർ എന്ന ചിത്രത്തിലെ ‘തേരി മേരി’എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.

റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോൾ യാദൃശ്ചികമായി റാണു, ലത മങ്കേഷ്കർ സൂപ്പർ ഹിറ്റാക്കിയ ‘ഏക് പ്യാർ കാ നഗ്മാ ഹെയ്’ എന്ന ഗാനം അതിമധുരമായി ആലപിക്കുന്നതുകണ്ട് അത് തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ആ വീഡിയോ ഞൊടിയിടയിൽ വൈറലായി. ലക്ഷക്കണക്കിനാൾക്കാർ കാണുകയും ഷെയർ ചെയ്യുകയും സംഭവം ബോളിവുഡിൽ വരെ എത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കിൽനിന്നും അന്വേഷണങ്ങൾ വന്നു.