കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭിക്കുന്ന റദ്ദാക്കിയ വൈദ്യുതിക്കരാര്‍ റെഗുലേറ്ററി കമ്മീഷന്‍ പുനസ്ഥാപിച്ചു

തിരുവനന്തപുരം. കരാര്‍ നടപടികളിലെ വീഴ്ചയെ തുടര്‍ന്ന് റദ്ദാക്കിയ നാല് ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പുനസ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന കരാറുകല്‍ പുനസ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 25 വര്‍ഷത്തേക്കായിരുന്നു കരാര്‍.

465 മെഗാവാട്ടിന്റെ കരാര്‍ യുഡിഎഫിന്റെ കാലത്താണ് ഉണ്ടാക്കിയത്. ശരിയായ അനുമതികള്‍ ഇല്ലാതെ ഉണ്ടാക്കിയ കരാറുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കരാര്‍ റദ്ദാക്കിയത്. അതേസമയം പകരം വൈദ്യുതി വാങ്ങാന്‍ ആലോചിച്ചെങ്കിലും വലിയ വിലയാണ് കമ്പനികള്‍ ആവശ്യപ്പെട്ടത്.

എത്രയും വേഗത്തില്‍ വൈദ്യുതി നല്‍കുന്നത് പുനസ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികള്‍ കരാര്‍ പുനസ്ഥാപിച്ചാല്‍ വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാന്‍ സാധിക്കും. കഴിഞ്ഞ മാസങ്ങളില്‍ 20 കോടി രൂപവരെ ദിവസം നല്‍കിയാണ് പുറത്തു നിന്നും വൈദ്യുതി വാങ്ങിയത്.