തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്ക്

ചെന്നൈ. ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. തമിഴ്‌നാട് പുതുക്കോട്ടയിലാണ് സംഭവം. ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഒരു പെണ്‍കുട്ടിയുള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തിര്‍ത്ഥാടകര്‍ക്കിടയിലേക്ക് സിമന്റെ കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. തൃച്ചി രാമേശ്വരം ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്. ദേശീയ പാതയില്‍ നമനസമുദ്രം പോലീസ് സ്‌റ്റേഷന് എതിര്‍വശത്തായിരുന്നു അപകടം. തീര്‍ത്ഥാടകര്‍ ചായ കുടിച്ചുനില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ മരിച്ചത് തിരുവള്ളൂര്‍ സ്വദേശികളാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കാറുകളിലും വാനിലുമായി സഞ്ചരിച്ച തീര്‍ത്ഥടകരാണ് അപകടത്തില്‍ പെട്ടത്.