38 വയസുള്ള എന്നെ 60 വയസിലേക്ക് എത്തിക്കുന്നത് ലേശം കഠിനമായിരുന്നു, രേഖ രതീഷ്

ആയിരത്തിൽ ഒരുവൾ,പര്‌സപരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ലമാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് താരം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പരസ്പരം എന്ന സീരിയൽ വലിയ രീതിയിൽ ഹിറ്റ് ആയതോടെ രേഖ രതീഷും ഏറെ ശ്രദ്ധിക്കപ്പെട്ടു

രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്.രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്.

സസ്നേഹം എന്ന പരമ്പരയെക്കറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകൾ, നമ്മളെല്ലാവർക്കും സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒരു ക്രഷ് ഉണ്ടാവും. അതെപ്പോഴും നമ്മുടെ മനസിൽ തന്നെ സൂക്ഷിക്കുകയും ചെയ്യും. വളരെ വൈകി ആണെങ്കിലും ഇന്ദിരയുടെയും ബാലന്റെയും മനസിൽ അത് അമൂല്യമായൊരു നിധി പോലെ ഉണ്ട്. വളരെ ശുദ്ധവും നിഷ്‌കളങ്കവുമായ പ്രണയമാണ് സസ്‌നേഹത്തിന്റെ ഇതിവൃത്തം. ടെലിവിഷനിലൂടെ ഷോ സംപ്രേക്ഷണം ചെയ്തതിന് ശേഷം ഒരുപാട് പേർ എന്നെ വിളിച്ചിരുന്നു

ഞാനൊരു ഫിറ്റ്‌നെസ് പ്രേമി ആയത് കൊണ്ട് എന്റെ ശരീരം ഫിറ്റ്‌നെസ് നിലനിർത്താൻ ആഗ്രഹിക്കാറുണ്ട്. 38 വയസുള്ള എന്നെ 60 വയസിലേക്ക് എത്തിക്കുന്നത് ലേശം കഠിനമായിരുന്നു. നരച്ച മുടി ആക്കുന്നതാണ് പ്രധാന പ്രശ്‌നം. എന്റെ കഥാപാത്രത്തിന് അത് ആവശ്യമുള്ളത് മനസിലാക്കിയത് കൊണ്ട് ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു.