പാര്‍ലമെന്റില്‍ അതിക്രമം നടത്തിയ പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി. പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. രാജസ്ഥാനില്‍ നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്. കേസിലെ പ്രതികളുടെ ഫോണ്‍ ലളിത് ഝാ ആയിരുന്നു സൂക്ഷിച്ചിരുന്നത്.

സംഭവത്തിന് പിന്നാലെ ഇയാള്‍ രാജസ്ഥാനിലേക്ക് കടക്കുകയും അവിടെ വെച്ച് ഫോണ്‍ നശിപ്പിക്കുകയുമായിരുന്നു. ആദ്യം നാല് പ്രതികളുടെയും ഫോണ്‍ നശിപ്പിച്ച പ്രതി പിന്നീട് സ്വന്തം ഫോണും നശിപ്പിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാനാണ് ഫോണ്‍ നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണിനൊപ്പം കത്തിക്കരിഞ്ഞ നിലയില്‍ ചില വസ്ത്രങ്ങലും ഷൂവിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

അതേസമയം ലളിത് ഝായെ ഡല്‍ഹിയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് രാജസ്ഥാന്‍ സ്വദേശിയാണ്. ലളിത് ഇയാള്‍ക്കൊ താമസിച്ചപ്പോഴാണ് ഫോണ്‍ നശിപ്പിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.