മനുഷ്യരാശിയുടെ നിലനില്‍പ്പിന് മതം ആവശ്യമില്ല, രശ്മി ബോബന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രശ്മി ബോബന്‍. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ ഇടം പിടിച്ച നടി. ചലച്ചിത്ര സംവിധായകനും നടനുമായ ബോബന്‍ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്. ഇപ്പോള്‍ രശ്മി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് മതം ആവശ്യമില്ലെന്നാണ് താരം പറയുന്നത്. താനും ഭര്‍ത്താവും വ്യത്യസ്ത മതവിഭാഗങ്ങള്‍ ആയതുകൊണ്ട് എല്ലാം ആഘോഷിക്കും എന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രശ്മി പറയുന്നു.

മതം തങ്ങളുടെ വീട്ടിലെ വിഷയമല്ല. താനും ഭര്‍ത്താവും വ്യത്യസ്ത മതവിഭാഗങ്ങള്‍ ആയതു കൊണ്ട് ഓണവും ക്രിസ്തുമസും ഈസ്റ്ററും എല്ലാം തുല്യ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. മനുഷ്യരാശിയുടെ നിലനില്‍പ്പിനു മതം ആവശ്യമില്ല. ഇതേ കാര്യങ്ങള്‍ മക്കള്‍ക്കും പറഞ്ഞു കൊടുക്കാറുണ്ട്. നല്ല മനുഷ്യരായി ജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ഓണം എല്ലാ കാലത്തും പ്രത്യേകത നിറഞ്ഞതാണ്. കുട്ടിക്കാലത്ത് പൂക്കളമിടലും, സദ്യ ഒരുക്കലും, സദ്യ ഉണ്ണലും ഒക്കെയും മധുരമുള്ള ഓര്‍മ്മകള്‍ ആണ്. എന്നാല്‍ ഇപ്പോള്‍ കാലം മാറിയതോടെ ഓണത്തിന്റെ രീതികളിലും മാറ്റം വന്നു. ഒരുക്കാനുള്ള പൂക്കള്‍ മുതല്‍ സദ്യ വരെ കാശ് കൊടുത്താല്‍ വാങ്ങാന്‍ ലഭിക്കും. ഇതില്‍ ആരെയും കുറ്റം പറയാന്‍ ഒക്കില്ല. മിക്കവാറും വീടുകളില്‍ സ്ത്രീകള്‍ തന്നെയായിരിക്കും എല്ലായ്‌പ്പോഴും അടുക്കളയില്‍. അപ്പോള്‍ ഒരു ദിവസം അവധി എടുക്കുന്നതില്‍ തെറ്റില്ല. പിന്നെ അടുക്കളയില്‍ പുരുഷനും സ്ത്രീയും തുല്യമായി കാര്യങ്ങള്‍ പങ്കിട്ടാല്‍ ഓണം പൈസ കൊടുത്തു വാങ്ങേണ്ടതില്ലന്നും രശ്മി പറയുന്നു.