ഇടത് സഹയാത്രികയാകാനുള്ള കാരണം പറഞ്ഞ് റിമ കല്ലിങ്കല്‍

പ്രേക്ഷകരുടെ പ്രിയ നടിയാണ് റിമ കല്ലിങ്കല്‍. നടി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. പലപ്പോഴും സ്വന്തമായി നിലപാടുകള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും റിമ കാട്ടാറില്ല. ഇതിന്റെ പേരില്‍ നടി വിവാദങ്ങളിലും പെട്ടിട്ടുണ്ട്. സംവിധായകന്‍ ആഷിഖ് അബു ആണ് റിമയുടെ ഭര്‍ത്താവ്. വിവാഹ ശേഷവും സിനിമകളില്‍ സജീവമായി നില്‍ക്കുന്ന നടിമാരില്‍ ഒരാള്‍ ആണ് റിമ. വ്യക്തിത്വം കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറെ വേറിട്ട് നില്‍ക്കുന്ന നടി കൂടിയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയകളിലും റിമ കല്ലിങ്കല്‍ ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും ഒക്കെ നടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ തന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ജീവിത പങ്കാളി ആഷിക അബുവിനെ പോലെ രാഷ്ട്രീയ ജീവിതം തുടര്‍ന്നു കൊണ്ടുപോയ ആളല്ല താന്‍. ഇടുപക്ഷത്തേക്ക് എത്തിയതിന് പിന്നില്‍ ശക്തമായ കാരണമുണ്ട്. കളമശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെ റിമ പറഞ്ഞു.

ഇപ്പോള്‍ ഒരു നടിയായി മാറിയപ്പോള്‍ എന്തുകൊണ്ട് ഇടതുസഹയാത്രികയായി എന്നു ചോദിച്ചാല്‍ അതിനെനിക്ക് വ്യക്തമായ കാരണമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഈ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം, ആളുകളെ ഒരുമിച്ചു നിര്‍ത്തണം എന്നുകാണിച്ചു തന്ന ശക്തി. അതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നതും. റിമ വ്യക്തമാക്കി. ആഷിക്ക് അബുവിനേയും റിമയെയും കൂടാതെ സംഗീതസംവിധായകന്‍ ബിജിബാല്‍, നടിമാരായ സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ് തുടങ്ങിയ സിനിമാസാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജീവിനായി പ്രചരണത്തില്‍ പങ്കെടുത്തു.