ഇരട്ടവോട്ട് ചെയ്യുന്നവരെ കണ്ടെത്താന്‍ കച്ച കെട്ടി യു.ഡി.എഫ്; ബൂത്ത് ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറി

സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിട്ടതിന് പിന്നാലെ ഇരട്ട വോട്ടുകൾ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി യുഡിഎഫ്. ബൂത്ത് ഏജന്റുമാർക്കും ഇരട്ട വോട്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ട www.operationtwins.comഎന്ന വെബ്സൈറ്റിലും ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഇരട്ട വോട്ടുകൾ കണ്ടെത്തുകയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിനാലാണ് ഇരട്ടവോട്ടുകൾ ചെയ്യുന്നവരെ കണ്ടെത്താൻ ഒരുങ്ങുന്നതെന്ന് യുഡിഎഫ് വൃത്തങ്ങൾ പറഞ്ഞു. ബൂത്ത് ഏജന്റുമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ക്ര്യത്യമായി പാലിക്കപ്പെടുമ്പോൾ ഇരട്ട വോട്ടുകൾ കണ്ടു പിടിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കു കൂട്ടൽ.