ഉർവ്വശിക്ക് പിന്നാലെ കൽപ്പനെയയും അവതരിപ്പിച്ച് കയ്യടി നേടി റിമി ടോമി

ലോക് ഡൗൺ കാലം ആരംഭിച്ചപ്പോൾ മുതൽ ഒട്ടവധി ചിത്രങ്ങളും വീഡിയോകളും ആണ് റിമി ടോമി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തത്. . ഇതിനിടയ്ക്ക് വ്‌ളോഗറായും താരം ആരാധകരെ ഞെട്ടിച്ചു. വെറുംവളോഗിംഗ് അല്ല നല്ല ഒന്നാംതരം പാലാ സ്റ്റൈലിൽ ഉള്ള കുക്കിങ് വീഡിയോകൾ ആണ് താരം ആരാധകർക്കായി പങ്ക് വച്ചത്. വാചകം മാത്രം അല്ല തനിക്ക് നന്നായി പാചകം ചെയ്യാൻ അറിയാം എന്നും റിമി വീഡിയോകളിലൂടെ തെളിയിച്ചു കഴിഞ്ഞു.

ടിക്ക് ടോക്കിലും ഒരു കൈ നോക്കിയിരുന്നു. ശോഭന, ഉർവ്വശി, ഏറ്റവും ഒടുവിലായി കൽപ്പനയുടെ സിനിമ രംഗങ്ങൾ വരെ താരം ടിക് ടോക്കിലൂടെ അവതരിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉർവ്വശിയുടെ ഒരു കോമഡി സീൻ പങ്ക് വച്ച് ഹിറ്റ് ആയതിനു പിന്നാലെയാണ് ഇപ്പോൾ കല്പ്പനയുടെ കോമഡി സീനും താരം അവതരിപ്പിച്ചത്. അഭിനയത്തെ പുകഴ്ത്തി ആരാധകരും രം​ഗത്തെത്തി

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on


നിലവിൽ ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാർസ് തുടങ്ങിയ പരിപാടികളിലൂടെ ഇപ്പോഴും ടെലിവിഷൻ രംഗത്ത് സജീവമാണ് താരം. ഗായികയായി നിരവധി സിനിമകളിൽ പാടിയിട്ടുണ്ടെങ്കിലും അഭിനേതാവായി കുറച്ച് സിനിമകളിൽ മാത്രമാണ് റിമി എത്തിയത്.

 

View this post on Instagram

 

Just started tik tok account ????????rimi tomy Username www.rimi tomy

A post shared by Rimitomy (@rimitomy) on

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. വൻ ഹിറ്റായ“ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമിയുടെ ഹിറ്റായ ഗാനം ഇന്നും ആരാധകർ ഏറെ ആസ്വദിക്കുന്ന ഒരു ഗാനം. അതിനുശേഷം നിരവധി സിനിമകൾ, സ്റ്റേജ് ഷോകൾ റിമി എന്ന ഗായിക നമുക്ക് സമ്മാനിച്ചു.