മണിപ്പൂരില്‍ സൈനിക വേഷത്തില്‍ ലഹളക്കാര്‍, പ്രചരിക്കുന്ന ദൃശ്യങ്ങളിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി മലയാളി

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഒരു റോഡില്‍ 18- 20 വയസു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ കലാപകാരികള്‍ പീഢിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍. കുട്ടിയുടെ കൈയ്യില്‍ അവര്‍ അണിയിച്ചിരിക്കുന്നത് വിലങ്ങ് അണിയിച്ചിരിക്കുന്നത് കാണാം. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് കലാപകാരികള്‍ കൈക്കലാക്കിയ വിലങ്ങാണിത് എന്ന് പറയുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പറയുന്നത്.

പെണ്‍കുട്ടിക്ക് ചുറ്റും തോക്കുമായാണ് ആളുകള്‍ നില്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കലാപകാരികള്‍ സൈനീക വേഷത്തിലാണ് എന്നും വീഡിയോയില്‍ ഉണ്ട്. വലിയ തോതില്‍ അവളേ ഉപദ്രവിച്ച ശേഷം കണ്ണുകള്‍ മൂടി കെട്ടി ടാറിട്ട് റോഡില്‍ മുട്ടില്‍ നിര്‍ത്തുകയാണ്. തുടര്‍ന്ന് തലയിലേക്ക് വെടി ഉതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഘപരിവാര്‍ ഭീകരത എവിടെ എത്തിനില്‍ക്കുന്നു, ക്രിസങ്കികള്‍ക്ക് നാണവും മാനവും ഇല്ലെ അവര്‍ ഒരു വിഢിക്കൂട്ടമാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

എന്നാല്‍ മണിപ്പൂരില്‍ നടക്കുന്നത് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. ഈ അക്രമം അടിച്ചമര്‍ത്തുവാന്‍ വേണ്ടി സൈന്യത്തെ ഇറക്കിഎന്ന് ആരോപിച്ചാണ് നിലവില്‍ അവിടെ അക്രമം നടക്കുന്നത്. ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചവര്‍ ലക്ഷ്യമിടുന്നത് സൈന്യം അവിടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് വരുത്തി തീര്‍ക്കുവനാണെന്നാണ് വിവരം.

മണിപ്പൂരില്‍ ജീവിക്കുവാന്‍ പറ്റുന്ന അന്തരീക്ഷമല്ലെന്ന് മണിപ്പൂരില്‍ നിന്നും ബിജോയ് മുതുകാട്ടില്‍ പറയുന്നു. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് അവിടെ നടക്കുന്നത്. എന്നാല്‍ ഈ കലാപത്തെ മതപരമായ കലാപമായി ചിത്രീകരിക്കേണ്ടത് മറ്റാരുടെയോ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. ഇതിനെ ഇത്തരത്തില്‍ ചിത്രീകരിക്കുവനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.