ലളിത ചേച്ചിയെ ഞാന്‍ വിളിച്ച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്, എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്, ആര്‍എല്‍വി രാമകൃഷ്ണന്റെ കുറിപ്പ്

ഭരതനാട്യം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചു എന്നാരോപിച്ച് കലാഭവന്‍മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു.ഈ വിവാദങ്ങള്‍ക്ക് പിനന്ാല അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.ഉറക്ക ഗുളികകള്‍ കഴിക്കുന്നതിന് മുമ്പ് നടി കെപിഎസി ലളിതെയ വിമര്‍ശിച്ചുകൊണ്ടാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍ ആണ്.അവരുമായി ഞാന്‍ എട്ടോളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാന്‍ വിളിച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്.വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്.ഞാന്‍ സര്‍ക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല.ഞാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്.ഞാന്‍ പുകസയിലെയും പികെഎസിലെയും അംഗമാണെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനിടെ കെപിഎസി ലളിത രാമകൃഷ്ണനെതിരെ രംഗത്തുവന്നിരുന്നു.രാമകൃഷ്ണന്റെ ആരോപണവും അവാസ്തവവും ദുരുദ്ദേശപരവുമെന്ന് അവര്‍ പറഞ്ഞു.രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയോട് സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത പറഞ്ഞു.