ഞാൻ മാത്രം വേദന സഹിച്ചാൽ പോരല്ലോ, ഭാര്യക്കും കൊടുത്തു ചെറിയ ഒരു ഡിസൈൻ, റോൺസൻ

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെ മിനിസക്രീൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് റോൺസൺ. സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലും നടൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി തെലുങ്ക് പരമ്പരകളിലും സിനിമകളിലും റോൺസൺ അഭിനയിച്ചിട്ടുണ്ട്. മുമ്പേ പറക്കുന്ന പക്ഷികൾ, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്ന നീരജയാണ് റോൺസന്റെ ഭാര്യ. നീരജ ഇപ്പോൾ ഡോക്ടറാണ്.

ഇപ്പോഴിതാ, റോൺസൺ തന്റെ ടാറ്റു വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ്. ടാറ്റു ചെയ്തവർക്ക് അറിയാം ചെയ്തു കഴിഞ്ഞാൽ കുട്ടികളെ പോലെ കൊണ്ട് നടക്കണം. നനയരുത് തൊടരുത്. ഉറക്കത്തിൽ ഒന്ന് ചൊറിഞ്ഞാൽ തീർന്നു. അതുകൊണ്ട് തന്നെ ഒരുപാടു വർഷങ്ങളായി ഒരിടവേള കിട്ടാനുള്ള കാത്തിരുപ്പിലായിരുന്നു. അത് മാത്രമല്ല, വലിയ റിസ്ക് എടുത്തു ചെയ്യുന്ന ഒരു കാര്യമല്ലേ. ഇനി മാറ്റാൻ പറ്റില്ലല്ലോ. അതിനു നല്ല ഒരു ടാറ്റു ആർട്ടിസ്റ്റും വേണം ഒരു നല്ല ഡിസൈനും വേണം.

ആ തിരച്ചിലുകൾക്കൊടുവിൽ അഖിലിനെയും കണ്ടെത്തി. ഒരു നല്ല ഡിസൈനും കിട്ടി. ചെയ്യുമ്പോൾ ആഗ്രഹമുള്ള കുറെ ടാറ്റൂകൾ ഒരുമിച്ചു ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു.ഇനി ഒരു ടാറ്റു ചെയേണ്ടി വരരുത്. മറ്റൊന്നും കൊണ്ടല്ല ഇതുണക്കി എടുക്കാൻ ഉള്ള കാത്തിരുപ്പു. പിന്നെ ഒറ്റയടിക്ക് വേദനയെല്ലാം തീരുമല്ലോ. ഞാൻ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ഭാര്യക്കൊരു സംശയം. ഇത് ഇത്ര എളുപ്പാണോ എന്ന്.. അങ്ങനെ ഞാൻ മാത്രം വേദന സഹിച്ചാൽ പോരല്ലോ. ഭാര്യക്കും കൊടുത്തു ചെറിയ ഒരു ഡിസൈൻ . ആളിപ്പോ കൈയും പൊക്കിപിടിച്ചു കൈയിൽ നീരും വച്ച് ഇരുപ്പാണെന്നും റോൺസൺ കുറിച്ചിരുന്നു.