ഭാര്യയോടൊപ്പം റോയിസ്, കുറച്ചുകൂടി റൊമാന്റിക്കാവാമെന്ന് പ്രേക്ഷകർ

മലയാളികളുടെ പ്രിയ ​ഗായക റിമി ടോമിയെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രീയങ്കരനാണ് മുൻ ഭർത്താവ് റോയിസും. ഇരുവരും ഒരുമിച്ചെത്തിയ അഭിമുഖങ്ങളും ഒരുമിച്ച് പോയ യാത്രകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനുപിന്നാലെയാണ് വിവാഹമോചനവും റോയിസിന്റെ രണ്ടാം വിവാഹവും. റിമിയെപ്പോലെ തന്നെ റോയിസും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോഴിതാ കുടുംബത്തിലെ പുത്തൻ സന്തോഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു സോണിയയുടെ പിറന്നാൾ. താരത്തിന് പ്രിയപ്പെട്ടവർ ആശംസകൾ നേർന്ന് എത്തിയിരുന്നു. സോണിയയുടെ പിറന്നാളിന് റോയിസ് ആശംസ പോസ്റ്റുകൾ പങ്കിടാമായിരുന്നു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പറയുന്നത്. അൽപ്പം റൊമാന്റിക് ആയാലും തരക്കേടില്ല എന്നും ആരാധകർ പറയുന്നു.

2019 ഫെബ്രുവരി 22 ന് തൃശൂരിൽ വെച്ചായിരുന്നു റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം നടന്നത്. സോഫ്റ്റ് വെയർ എൻജിനീയറായ സോണിയ ആണ് റോയിസിന്റെ ഭാര്യ. അടുത്ത കുടുംബാംഗങ്ങൾക്കൊപ്പം ലളിതമായിട്ടായിരുന്നു റോയിസിന്റെ രണ്ടാം വിവാഹം നടന്നത്. വിവാഹത്തിന് തൊട്ട് അടുത്ത ദിവസമാണ് റോയിസിനൊപ്പം നിൽക്കുന്ന സോണിയയുടെ ചിത്രങ്ങളും പുറത്ത് വരുന്നത്.

2008 ൽ ആയിരുന്നു റിമി ടോമിയുടെയും റോയിസിന്റെയും വിവാഹം. വിവാഹത്തിന് ശേഷം എല്ലാ വിശേഷങ്ങളും റിമി ടോമി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏത് സ്റ്റേജിലും റോയിസിനെ കുറിച്ചുള്ള കാര്യങ്ങൾ പറയുന്നതിനും റിമിയ്ക്ക് യാതൊരു മടിയും ഇല്ലായിരുന്നു. എന്നാൽ വിവാഹ മോചനത്തെ കുറിച്ച് മാത്രം റിമി എവിടെയും ഒന്നും പറഞ്ഞില്ല. രണ്ട് പേരുടെയും സമ്മതത്തോടെ വളരെ രഹസ്യമായിട്ടാണ് വിവാഹ മോചനം നടന്നത്. ദിവസങ്ങൾക്ക് ശേഷമാണ് വാർത്ത പുറത്ത് വന്നത്.