ഭാര്യ സോണിയെ ചേർത്ത് നിർത്തി നിറചിരിയുമായി റോയിസ്, ഓണം ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

റോയിസിന്റെയും ഭാര്യ സോണിയയുടെയും ഓണാഘഷ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. വിമർശകരെപ്പോലും അസൂയാലുക്കളാക്കുന്ന ജീവിതമാണ് റോയിസ് നയിക്കുന്നതെന്ന് ഓണാഘോഷ ചിത്രങ്ങൾ കാണുമ്പോൾ വ്യക്തമാകും.

ഭാര്യയെ സോണിയയെ ചേർത്ത് നിർത്തി നിറചിരിയുമായി നിൽക്കുന്ന റോയ്സാണ് ചിത്രത്തിലുള്ളത്. ഓഫ് വൈറ്റ് നിറത്തിലുള്ള ജുബ്ബയും മുണ്ടുമായിരുന്നു റോയ്സിന്റെ വേഷം. പച്ച നിറത്തിലുള്ള സാരിയായിരുന്നു സോണിയ ധരിച്ചിരുന്നത്.

മലയാളത്തിലെ അറിയപ്പെടുന്ന ​ഗായികയുടെ മുൻ ഭർത്താവായിരുന്നു റോയിസ്. കേരളത്തിലെ അറിയപ്പെടുന്ന ബിസിനസുകാരനായ റോയിസിനിപ്പോഴും താരപരിവേഷമുണ്ട്. സോഷ്യൽ മീഡിയയിലടക്കം പങ്കിടുന്ന ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

2019 ഫെബ്രുവരി 22 ന് തൃശൂരിൽ വെച്ചായിരുന്നു റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം നടന്നത്. സോഫ്റ്റ് വെയർ എൻജിനീയറായ സോണിയ ആണ് റോയിസിന്റെ ഭാര്യ. അടുത്ത കുടുംബാംഗങ്ങൾക്കൊപ്പം ലളിതമായിട്ടായിരുന്നു റോയിസിന്റെ വിവാഹം നടന്നത്.

2008ൽ ആണ് ​ഗായികയുമായുള്ള റോയിസിന്റെ വിവാഹം നടക്കുന്നത്. എന്നാൽ പരസ്പരം യോജിച്ച് പോവുകയില്ലെന്ന് മനസിലായപ്പോൾ വിവാഹ മോചിതരാവുകയായിരുന്നു. പിന്നീട് പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത വിവാഹം ആയിരുന്നു റോയിസ് കിഴക്കൂടന്റേത്.