കശ്മീരിലെ ആർഎസ്എസ് നേതാക്കൾക്ക് വധഭീഷണി; ഭീകരസംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് 30 പേരുടെ വിവരങ്ങൾ പുറത്തുവിട്ടു

ന്യൂഡല്‍ഹി. ജമ്മുകശ്മീരിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് വധഭീഷണി. കേന്ദ്രസര്‍ക്കാര്‍ ജനുവരില്‍ നിരോധിച്ച റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകര സംഘടനയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കിയത്. ലഷ്‌കര്‍ ഇ ത്വായ്ബയുടെ മറ്റൊരു പതിപ്പാണിത്. ഭീകര സംഘടന വധിക്കുവാന്‍ ലക്ഷ്യമിടുന്ന 30 ആര്‍എസ്എസ് നേതാക്കളുടെ പേര് പുറത്തുവിട്ടു.

ദക്ഷിണ ഉത്തര കശ്മീരിലെയും ജമ്മു മേഖലയിലേയിലേയും നേതാക്കള്‍ക്ക് നേരെയാണ് ഭീഷണി. സംഭവത്തില്‍ വിശദായ അന്വേഷണം നടന്ന് വരുകയാണ്. അഖണ്ഡഭാരതമെന്ന ആശയത്തെക്കുറിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പരാമര്‍ശം നടത്തിയ മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഭീഷണി.