ലൈംഗിക ബന്ധം മറച്ചുവെക്കാൻ പോൺ താരത്തിന് പണം, ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

വാഷിങ്ടൺ; വിവാഹേതര ലൈംഗിക ബന്ധം മറച്ചുവെക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ യു എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പണം നൽകിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് മാൻഹാട്ടൻ കോടതിയിൽ ഹാജരായപ്പോഴാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നടപടികൾക്ക് മുന്നോടിയായായിരുന്നു അറസ്റ്റ്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മാൻഹട്ടൻ കോടതി പരിസരത്തും ന്യൂയോർക്ക് നഗത്തിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രിമിനൽ കേസിൽ നിയമ നടപടിയെ അഭിമുഖീകരിക്കുന്ന ചരിത്രത്തിലെ ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തൊട്ടുമുമ്പിൽ നിൽക്കെയാണ് ട്രംപ് ലൈംഗിക ബന്ധം മറച്ചുവെക്കാൻ പോൺ താരത്തിന് പണം വാഗ്ദാനം ചെയ്തത്. 2016ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ട്രംപ് അധികാരത്തിലെത്തിയത്. അറസ്റ്റ് 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള 76കാരനായ ട്രംപിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയായി.